ന്യൂഡല്‍ഹി:രാജ്യം 76ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സ് പോസ്‌റ്റിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്. നമ്മുടെ ഭരണഘടനയെയും രാജ്യത്തിന്‍റെ പൈതൃകത്തെയും നമുക്ക് സംരക്ഷിക്കാമെന്ന് അദ്ദേഹം കുറിച്ചു.
നമ്മുടെ ഭരണഘടന നിര്‍മിച്ചവര്‍ക്ക് മുന്നിലും ജനാധിപത്യം ഉറപ്പു വരുത്തിയവര്‍ക്ക് മുന്നിലും നമിക്കുന്നുവെന്നും മോദി വ്യക്തമാക്കി. "എല്ലാവര്‍ക്കും റിപ്പബ്ലിക് ദിനാശംസകൾ. രാജ്യം ഒരു റിപ്പബ്ലിക്കായതിന്‍റെ ആഘോഷ വേളയിലാണ് നാം. നമ്മുടെ ഭരണഘടന നിർമിച്ചവര്‍ക്കു മുന്നിലും, ജനാധിപത്യത്തിലും അന്തസിലും ഐക്യത്തിലും നമ്മുടെ യാത്ര വേരൂന്നിയതാണെന്ന് ഉറപ്പാക്കിയ എല്ലാ മഹാന്മാരുടെ മുന്നിലും ഞങ്ങൾ നമിക്കുന്നു. നമ്മുടെ ഭരണഘടനയുടെ ആദർശങ്ങൾ സംരക്ഷിക്കുന്നതിനും കൂടുതൽ ശക്തവും സമൃദ്ധവുമായ ഇന്ത്യയ്ക്കായി പ്രവർത്തിക്കുന്നതിനുമുള്ള നമ്മുടെ ശ്രമങ്ങളെ ഈ അവസരം ശക്തിപ്പെടുത്തട്ടെ," എന്ന് പ്രധാനമന്ത്രി കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, രാജ്യത്തിന്‍റെ തലസ്ഥാനത്തെ കർത്തവ്യ പഥിൽ സാംസ്‌കാരിക വൈവിധ്യം, ഐക്യം, സമത്വം, വികസനം, സൈനിക ശക്തി എന്നിവയുടെ സവിശേഷമായ പ്രദര്‍ശനത്തോടെയാണ് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. രാഷ്‌ട്രപതി ദ്രൗപതി മുർമു രാജ്യത്തിന്‍റെ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.