തെലങ്കാന:പതിനാറ് വയസുകാരിയെ ബലാത്സംഗം ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. തെലങ്കാനയിലെ ഹനുമകൊണ്ട ജില്ലയിലെ ഭൂപാലപ്പള്ളിയിലാണ് അതിക്രൂരമായ പീഢനം നടന്നത്. പെൺകുട്ടിയെ പീഢനത്തിനിരയാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഭൂപാലപ്പള്ളിയിലെ വിആർ പോലീസ് സ്‌റ്റേഷനിലെ സർക്കിൾ ഇൻസ്പെക്‌ടറായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് പെൺകുട്ടിയെ പീഢിപ്പിച്ചത്.
ഇയാൾ 2022 ൽ കാകതീയ യൂണിവേഴ്‌സിറ്റി പൊലീസ് സ്‌റ്റേഷനിലെ എസ്എസ്ഐ ആയിരുന്നു. കാകതീയ യൂണിവേഴ്‌സിറ്റി പൊലീസ് സ്‌റ്റേഷനിൽ ജോലിചെയ്യുമ്പോൾ ഹനുമകൊണ്ടയിലെ ഒരു കോളനിയിലെ ഒരു സ്ത്രീയുമായി പ്രതി പരിചയപ്പെടുകയും അടുപ്പത്തിലാവുകയും ചെയ്‌തു. പിന്നീട് ഖമ്മം ജില്ലയിലേക്ക് സിഐയായി സ്ഥലംമാറ്റം ലഭിച്ചിട്ടും അവരുമായുള്ള സൗഹൃദം തുടർന്നിരുന്നു. അടുത്തിടെയാണ് പ്രതി ഭൂപാലപ്പള്ളി ജില്ലയിൽ വിആർ സിഐയായി സ്ഥലംമാറ്റം ലഭിച്ചത്.