ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയതില്‍ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷ സംബന്ധിച്ച് തങ്ങള്‍ക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ല. വിദ്യാര്‍ഥികളുടെ താത്പര്യം മുന്‍നിര്‍ത്തി സ്വമേധയ പരീക്ഷ റദ്ദാക്കുകയായിരുന്നുവെന്നും മന്ത്രാലയം.
തങ്ങള്‍ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. പരീക്ഷയുടെ പുതുക്കിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
'പരീക്ഷ സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ല, എന്നാൽ ഏജൻസികളിൽ നിന്ന് ലഭിച്ച വിവരങ്ങളില്‍ നിന്ന് പരീക്ഷയുടെ സുതാര്യമായ നടത്തിപ്പില്‍ വീഴ്‌ച സംഭവിച്ചതായി കണ്ടത്തി. വിദ്യാർഥികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി സ്വമേധയ നടപടിയെടുത്തു'വെന്ന് വിദ്യാഭ്യാസ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ഗോവിന്ദ് ജയ്‌സ്വാൾ പറഞ്ഞു. വിഷയത്തില്‍ സിബിഐ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെയാണ് (ജൂണ്‍ 19) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയത്. പരീക്ഷ നടത്തിപ്പില്‍ വീഴ്‌ചയുണ്ടായെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിലെ ക്രമക്കേട് സംബന്ധിച്ച് വലിയ തര്‍ക്കം നിലനില്‍ക്കേയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നടപടി. നിലവില്‍ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
Also Read:ക്രമക്കേട് കണ്ടെത്തി, 9 ലക്ഷം പേരെഴുതിയ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി; സിബിഐ അന്വേഷണത്തിന് ഉത്തരവ്