അനന്ത്നാഗ് (ജമ്മു കശ്‌മീര്‍): അനന്ത്‌നാഗ് നിയോജക മണ്ഡലത്തിലെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി മെഹബൂബ് ബേഗ് നാമനിർദേശ പത്രിക സമർപ്പിച്ചു. സെപ്റ്റംബർ മൂന്നാം വാരത്തിലാണ് ഇവിടെ നിയമസഭ തെരഞ്ഞെടുപ്പ്.
"മെഹബൂബ മുഫ്‌തിയുടെ നേതൃത്വത്തിൽ പിഡിപി ജമ്മു കശ്‌മീരിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ നിരന്തരം ഉന്നയിച്ചു." ഇന്ത്യ സഖ്യം ഒരു "ദേശീയ തലത്തിലുള്ള ആശയമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോഴാണ് ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്കൊപ്പം നിന്നതിന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അദ്ദേഹം അഭിനന്ദിച്ചു." ന്യൂനപക്ഷങ്ങളുടെ ശബ്‌ദം ഉയർത്തിയതിന് രാഹുൽ ഗാന്ധിയെ ഞാൻ അഭിവാദ്യം ചെയ്യുന്നു..." പിഡിപി നേതാവ് കൂട്ടിച്ചേർത്തു.
ജമ്മു കശ്‌മീരിലെ നിയമസഭ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായി നടക്കും. ഫലം ഒക്‌ടോബർ നാലിന് പ്രഖ്യാപിക്കും. ജമ്മു കശ്‌മീർ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും നാഷണൽ കോൺഫറൻസും സഖ്യം പ്രഖ്യാപിച്ചിരുന്നു.