ന്യൂഡൽഹി: ഇറാന്‍-ഇസ്രയേല്‍ സംഘർഷം തുടരുന്ന സാഹചര്യത്തിൽ അവിടെയുള്ള ഇന്ത്യക്കാർ സംയമനം പാലിക്കണമെന്നും സാധാരണക്കാരെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്നും വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും ഇറാനിലേക്കുള്ള അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും എംഇഎ അഭ്യർഥിച്ചു.
നിലവിൽ ഇറാനിൽ താമസിക്കുന്ന പൗരന്മാർ ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിലൂടെ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇസ്രയേലിന് നേരെയുള്ള ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം മൂലമാണ് സ്ഥിതി വഷളായത്. തെക്കൻ ലെബനനിലെ ഗ്രാമങ്ങളിൽ താമസിക്കുന്നവർ ഉടൻ തന്നെ അവിടെ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) മുന്നറിയിപ്പ് നൽകിയതായി എക്‌സിലെ ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ട് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്‌തു.
ടെൽ അവീവിലെ ഇന്ത്യൻ എംബസിയും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷ നിർദേശവും നൽകിയിട്ടുണ്ട്. ജനങ്ങള്‍ സുരക്ഷാ കേന്ദ്രങ്ങൾക്ക് സമീപം തുടരാന്‍ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെയും ഹമാസിൻ്റെയും മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇറാൻ തിരിച്ചടി ശക്തമാക്കിയത്.
Also Read:ഇറാന്‍-ഇസ്രയേല്‍ പോരാട്ടം; ലെബനന്‍ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശവുമായി ഐഡിഎഫ്, 24 ഗ്രാമങ്ങളില്‍ നിന്നുള്ളവരെ ഒഴിപ്പിച്ചു