ഹൈദരാബാദ്: റാമോജി റാവുവിന്‍റെ 88-ാം ജന്മദിനത്തില്‍ മാർഗദർശി ചിറ്റ് ഫണ്ട് തെലങ്കാനയിൽ മൂന്ന് പുതിയ ശാഖകൾ തുറന്നു. വനപർത്തി, ഷംഷാബാദ്, ഹസ്‌തിനപുരം എന്നിവിടങ്ങളിലെ മൂന്ന് പുതിയ ശാഖകൾ എംഡി ശൈലജ കിരൺ ഉദ്ഘാടനം ചെയ്‌തു. ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളില്‍ ആറ് പതിറ്റാണ്ടിലേറെയായി സേവനം അനുഷ്‌ഠിക്കുന്ന മാർഗദർശി ഇന്ന് 118 ശാഖകളായി പ്രവര്‍ത്തിക്കുന്നു.
മാർഗദർശി ചിറ്റ് ഫണ്ട് എംഡി ശൈലജ കിരൺ റാമോജി ഫിലിം സിറ്റിയിൽ നിന്ന് വെർച്വലായി വനപർത്തിയിലെ ശാഖ ഇന്ന് രാവിലെ ഉദ്‌ഘാടനം ചെയ്‌തു. പുതിയ ശാഖയുടെ ഉദ്ഘാടന വേളയിൽ ജീവനക്കാർക്ക് ശാഖാ മാനേജ്‌മെന്‍റ് ആശംസകൾ അറിയിച്ചു. സിഒഒ മധുസൂദനൻ, വൈസ് പ്രസിഡന്‍റ് ബലരാമകൃഷ്‌ണ എന്നിവർ ദീപം തെളിയിച്ച് ശാഖയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.
117-ാമത് ഷംഷാബാദ് ബ്രാഞ്ച് മാർഗദർശി ചിറ്റ് ഫണ്ട് എംഡി ശൈലജ കിരൺ റാമോജി ഫിലിം സിറ്റിയിൽ നിന്ന് വെർച്വലായി ഉദ്‌ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്‍റ് രാജാജിക്കൊപ്പം സിഇഒ സത്യനാരായണ, ബ്രാഞ്ച് മാനേജർ അരുൺകുമാർ എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. രംഗറെഡ്ഡി ജില്ലയിലെ ഹസ്‌തിനപുരത്തുള്ള 118-ാമത് ശാഖയും മാർഗദർശി എംഡിയാണ് ഉദ്ഘാടനം ചെയ്‌തത്. സംവിധായകൻ വെങ്കിടസ്വാമി ചടങ്ങിൽ പങ്കെടുത്തു.
മാര്‍ഗദര്‍ശിയില്‍ വലിയ വിശ്വാസത്തോടെയാണ് ജനങ്ങള്‍ കഷ്‌ടപ്പെട്ട് സമ്പാദിച്ച പണം സ്വരൂപിക്കുന്നതെന്ന് ശൈലജ കിരണ്‍ പറഞ്ഞു. അവർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന് നൂതന സാങ്കേതിക വിദ്യയാണ് മാർഗദർശി ഉപയോഗിക്കുന്നതെന്നും അവർ വ്യക്തമാക്കി. എല്ലാ വിഭാഗങ്ങളില്‍പെട്ടവര്‍ക്കും ഒരേ തരത്തിലുള്ള സേവനങ്ങളാണ് മികച്ച പരിശീലനം ലഭിച്ച ജീവനക്കാർ നൽകുന്നതെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.