തിരുവനന്തപുരം: ക്രിസ്‌മസ് അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്കും തിരിച്ചും രണ്ട് ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിച്ചു. ഡിസംബര്‍ 24ന് എസ്എംവിടി ബെംഗളുരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കും 25നു തിരികെ കൊച്ചുവേളിയില്‍ നിന്നും എസ്എംവിടി ബെംഗളുരുവുലേക്കുമാണ് സ്‌പെഷ്യല്‍ സര്‍വീസ്. ഡിസംബര്‍ 24ന് വൈകുന്നേരം 3.50ന് തിരിച്ച് പിറ്റേദിവസം രാവിലെ 10.05 ന് ട്രെയിൻ കൊച്ചുവേളിയിലെത്തും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എസ്എംവിടി ബെംഗളുരു-കൊച്ചുവേളി സ്‌പെഷ്യല്‍(നമ്പര്‍ 06557)
സ്റ്റോപ്പുകള്‍: കൃഷ്‌ണരാജപുരം, ബംഗാര്‍പ്പെട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോഡന്നൂര്‍, പാലക്കാട് (രാത്രി 12.05) തൃശൂര്‍ (പുലര്‍ച്ചെ 1.05), എറണാകുളം ടൗണ്‍ (പുലര്‍ച്ചെ 3.30), കോട്ടയം (പുലര്‍ച്ചെ 4.45), ചങ്ങനാശേരി (പുലര്‍ച്ചെ 5.05), തിരുവല്ല (പുലര്‍ച്ചെ 5.15), ചെങ്ങന്നൂര്‍ (പുലര്‍ച്ചെ 5.28), മാവേലിക്കര (പുലര്‍ച്ചെ 5.45), കായംകുളം (രാവിലെ 7.00), കൊല്ലം(രാവിലെ 8.02)
കൊച്ചുവേളി-എസ്എംവിടി ബെംഗളുരു സ്‌പെഷ്യല്‍(നമ്പര്‍ 06558)
ഡിസംബര്‍ 25 ന് ഉച്ചയ്ക്ക് 12.35ന് കൊച്ചുവേളിയില്‍ നിന്ന് യാത്ര ആരംഭിച്ച് പിറ്റേദിവസം പുലര്‍ച്ചെ അഞ്ച് മണിക്ക് എസ്എംവിടി ബെംഗളുരുവിലെത്തും.
സ്റ്റോപ്പുകള്‍: കൊല്ലം (ഉച്ചയ്ക്ക് 1.27), കായംകുളം ജങ്ഷന്‍ (ഉച്ചയ്ക്ക് 2.03), മാവേലിക്കര (ഉച്ചയ്ക്ക് 2.16), ചെങ്ങന്നൂര്‍ (ഉച്ചയ്ക്ക് 2.48), തിരുവല്ല (ഉച്ചയ്ക്ക് 2.39), ചങ്ങനാശേരി (ഉച്ചയ്ക്ക് ശേഷം 2.48), കോട്ടയം (വൈകിട്ട് 3.07), എറണാകുളം (വൈകിട്ട് 4.20), ആലുവ (വൈകിട്ട് 4.45), തൃശൂര്‍ (വൈകിട്ട് 6.11), പാലക്കാട് (രാത്രി 7.35), പോഡന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ബംഗാരപ്പെട്ട്, കൃഷ്‌ണരാജപുരം.
കോച്ചുകള്‍: രണ്ടു ട്രെയിനുകളിലും മൂന്ന് തേര്‍ഡ് എസി, മൂന്ന് സ്ലീപ്പര്‍, ഒന്‍പത് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍, രണ്ട് ലഗേജ് കം ബ്രേക്ക് വാന്‍
Also Read: ക്രിസ്‌മസ്-ശബരിമല തീർഥാടനം: കേരളത്തിലേക്ക് കൂടുതല്‍ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു