ബെംഗളുരു:ബെംഗളൂരുവിലെ കെന്‍ഗേരിയില്‍ 119 -ാമത് ശാഖ തുറന്ന് കര്‍ണാടകയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ച് മാര്‍ഗദര്‍ശി ചിറ്റ്ഫണ്ട്‌സ്. മാനേജിങ് ഡയറക്‌ടറായ ശൈലജ കിരണ്‍ പുതിയ ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. നാട മുറിച്ചാണ് ശാഖ ഉദ്ഘാടനം ചെയ്‌തത്. തുടര്‍ന്ന് പ്രത്യേക പൂജയും നടന്നു. ആദ്യ ഇടപാടുകാരനില്‍ നിന്ന് ഫണ്ട് ഏറ്റുവാങ്ങിയശേഷമാണ് എംഡി മടങ്ങിയത്. മാര്‍ഗദര്‍ശി ചിറ്റ് ഫണ്ടിന്‍റെ 120 -ാം ശാഖ ഇന്ന് വൈകിട്ട് തമിഴ്‌നാട്ടിലെ ഹൊസൂരില്‍ ഉദ്ഘാടനം ചെയ്യും.
രാജ്യത്തെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മാര്‍ഗദര്‍ശി തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇടപാടുകാരുടെ മനസിൽ വിശ്വസ്‌തതയുടെ മറുപേരാണ് മാര്‍ഗദര്‍ശി.
കര്‍ണാടകയില്‍ മാര്‍ഗദര്‍ശി ചിറ്റ് 2000ത്തിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. 24 വര്‍ഷമായി സംസ്ഥാനത്ത് വിജയകരമായി പ്രവര്‍ത്തനം തുടരുന്നു. സംസ്ഥാനത്തെ 25മത്തെ ശാഖയാണ് ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചത്.
കര്‍ണാടകയുടെ തലസ്ഥാനമായ ബെംഗളുരുവില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് കെന്‍ഗേരി. നഗര പരിധിയില്‍ തന്നെയാണിത്. അടുത്തമാസം രണ്ട് പുതിയ ശാഖകള്‍ കൂടി സംസ്ഥാനത്ത് ആരംഭിക്കുമന്ന് ശൈലജ കിരണ്‍ അറിയിച്ചു. സംസ്ഥാനത്ത് അതിവേഗത്തിലാണ് കമ്പനിയുടെ വളര്‍ച്ചയെന്നും അവര്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ജിഎസ്‌ഡിപിയുള്ള കര്‍ണാടകയ്ക്ക് വലിയ സാമ്പത്തിക ശേഷിയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയുടെ നാല്‍പ്പത് ശതമാനവും ബെംഗളുരുവിന്‍റെ സംഭാവനയാണ്. വാഹന വ്യവസായം മുതല്‍ ഇലക്‌ട്രോണിക്‌സും വിവരസാങ്കേതികതയും വരെ നീളുന്ന വമ്പന്‍ വ്യവസായ കേന്ദ്രങ്ങളുടെ ആസ്ഥാനമാണ് ബെംഗളുരു.
കര്‍ണാടകയുടെ കരുത്ത്
രാജ്യത്തെ മൂന്നില്‍ രണ്ട് ഐടി കമ്പനികളും കര്‍ണാടകയിലാണ്. കാര്‍ഷിക, ഉത്പാദന കമ്പനികളും സംസ്ഥാനത്തുണ്ട്. അത് കൊണ്ട് തന്നെ തങ്ങളുടെ സേവനം ഇവിടെ വളരെ ആവശ്യമുണ്ടെന്നും ശൈലജ കിരണ്‍ ചൂണ്ടിക്കാട്ടി. കര്‍ണാടകയിലെ ജനങ്ങള്‍ക്ക് ചെറുതം വലുതുമായ അവരുടെ സംരംഭങ്ങള്‍ക്ക് ഞങ്ങള്‍ സേവനം നല്‍കും. 100ഉം 200 കോടി ലാഭമുള്ള വന്‍കിടക്കാര്‍ മുതല്‍ ചെറുകിട സംരംഭകര്‍ വരെയുള്ള സംസ്ഥാനമാണിത്.
ജീവനക്കാര്‍ക്കും മാര്‍ഗദര്‍ശി സേവനം ഉറപ്പ് നല്‍കുന്നു. ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന ഡോക്‌ടര്‍മാര്‍ അടക്കമുള്ളവര്‍ക്ക് തങ്ങളുടെ സേവനം ലഭ്യമാക്കും. ആവശ്യക്കാര്‍ക്ക് കൃത്യസമയത്ത് സഹായമെത്തിക്കുക എന്നതാണ് മാര്‍ഗദര്‍ശിയുടെ നിലപാട്. അച്ചടക്കമുള്ളതും കൃത്യമായി തിരിച്ചടയ്ക്കുന്നവരുമായ ഇടപാടുകാരാണ് തങ്ങളുടെ കരുത്ത്. അത് കൊണ്ട് തന്നെ അവര്‍ക്ക് തിരിച്ചും തങ്ങള്‍ കൃത്യമായി പണം നല്‍കുന്നു.
പല ബുദ്ധിമുട്ടുകളും തങ്ങള്‍ നേരിടുന്നുണ്ടെങ്കിലും മാര്‍ഗദര്‍ശി തങ്ങളുടെ ഇടപാടുകാര്‍ക്ക് മികച്ച സേവനങ്ങള്‍ ഉറപ്പ് നല്‍കുന്നു. ഏറെ ആതിഥ്യമര്യാദയുള്ള കര്‍ണാടകയിലെ ജനങ്ങള്‍ക്ക് താന്‍ നന്ദി പറയുന്നുവെന്നും ശൈലജ കിരണ്‍ കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലെ ജനങ്ങള്‍ തങ്ങളെ ഏറെ പിന്തുണയ്ക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാക്കില്‍ ഉറച്ച് നില്‍ക്കുക എന്നതാണ് സേവനങ്ങളിലും ഇടപാടുകാരെ തെരഞ്ഞെടുക്കുന്നതിലും പണം നല്‍കുന്നതിലും മാര്‍ഗദര്‍ശിയുടെ ആപ്‌തവാക്യം.
സാമ്പത്തിക വികസനത്തിന് പ്രതിജ്ഞാബദ്ധം
വ്യക്തികളുടെ സാമ്പത്തിക ശേഷി ശാക്തീകരിക്കുക എന്നതിനാണ് കമ്പനി ഊന്നല്‍ നല്‍കുന്നതെന്നും എംഡി ശൈലജ കിരണ്‍ പറഞ്ഞു. തങ്ങളുടെ 25ാം ശാഖയിലൂടെ കൂടുതല്‍ ജനങ്ങള്‍ക്ക് സാമ്പത്തിക അവസരം നല്‍കാന്‍ മാര്‍ഗദര്‍ശി ലക്ഷ്യമിടുന്നു. സുതാര്യത നിലനിര്‍ത്താന്‍ തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നു.