കേരളം

kerala

ETV Bharat / bharat

ബംഗളുരുവിൽ മൂന്ന് കോടിയുടെ നിരോധിത ഇ സിഗരറ്റുമായി മലയാളി പിടിയിൽ

ബംഗളുരുവിൽ നിരോധിത ഇ സിഗരറ്റുമായി ആന്‍റി നാർക്കോട്ടിക്‌സ് സംഘം മലയാളി യുവാവിനെ പിടികൂടി. മൂന്ന് കോടി വില വരുന്ന 6,000 ഇ സിഗരറ്റുകളാണ് പ്രതിയിൽ നിന്നും പിടി കൂടിയത്.

Man arrested with e cigarette  ഇ സിഗരറ്റുമായി മലയാളി പിടിയിൽ  ആന്‍റി നാർക്കോട്ടിക്‌സ് സംഘം  E cigarettes
Native of Kerala arrested with banned e cigarettes worth 3 crore in Bengaluru

By ETV Bharat Kerala Team

Published : Jan 30, 2024, 8:11 PM IST

ബംഗളുരു: കേന്ദ്ര സർക്കാർ നിരോധിച്ച ഇലക്‌ട്രോണിക് സിഗരറ്റുമായി ബംഗളുരുവിൽ യുവാവ് പിടിയിൽ. മൂന്ന് കോടി വില മതിക്കുന്ന ഇ-സിഗരറ്റുമായി മലയാളിയായ ഷൊയിബാണ് പിടിയിലായത് (Native of Kerala arrested with banned e cigarettes worth 3 crore in Bengaluru). സിസിബിയുടെ ആന്‍റി നാർക്കോട്ടിക്‌സ് സംഘമാണ് (CCB Anti-Narcotics Police) ഇയാളെ പിടി കൂടിയത്.

ഇയാൾ കുറച്ചുകാലം ദുബായിലായിരുന്നു. പിന്നീട് നാട്ടിലെത്തിയ ഷൊയിബ് ബംഗളുരുവിലെ സുദ്ദഗുണ്ടെപാളയത്തിൽ സഹോദരന്‍റെ വീട്ടിൽ താമസിച്ച് വരികയായിരുന്നു. ദുബായിൽ നിന്നും ഡൽഹി വഴിയാണ് ഇയാൾ ഇ-സിഗരറ്റ് കൊണ്ടു വന്നിരുന്നത്. ഡൽഹിയിൽ നിന്നും ബംഗളുരുവിലേക്ക് കൊറിയറായി എത്തിക്കുന്ന ഇ-സിഗരറ്റ് വീട്ടിൽ സൂക്ഷിക്കുകയും ആവശ്യക്കാർക്ക് വിതരണം ചെയ്യുകയുമാണ് പ്രതിയായ ഷൊയിബ് ചെയ്യുന്നത്.

സിസിബിയുടെ ആന്‍റി നാർക്കോട്ടിക്‌സ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഷൊയിബ് താമസിക്കുന്ന വീട്ടിൽ റെയ്‌ഡ് നടത്തിയത്. ഇതിനെ തുടർന്നാണ് മൂന്ന് കോടി വില മതിക്കുന്ന 6,000 നിരോധിത ഇ-സിഗരറ്റുകൾ പിടി കൂടിയത്. തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സുദ്ദഗുണ്ടെപാളയം പൊലീസ് ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബംഗളുരു സിറ്റി പൊലീസ് കമ്മീഷണർ ബി ദയാനന്ദിന്‍റെ പ്രതികരണം: "ബംഗളുരുവിലേക്ക് ഇലക്‌ട്രോണിക് സിഗരറ്റുകൾ എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സിസിബിയുടെ ആന്‍റി നാർക്കോട്ടിക്‌സ് സംഘം നടത്തിയ പരിശോധനയിൽ കേരള സ്വദേശിയായ ഒരു യുവാവിനെ അറസ്റ്റ് ചെയ്‌തിട്ടുണ്ട് (CCB Anti-Narcotics Police arrested native of Kerala for supply of banned e cigerette). 3 കോടി വില വരുന്ന നിരോധിച്ച 6,000 ഇലക്‌ട്രോണിക് സിഗരറ്റുകളാണ് ഇയാളിൽ നിന്നും പിടി കൂടിയത്. പ്രതി ദുബായിൽ നിന്നുമാണ് ഇ-സിഗരറ്റ് കൊണ്ടു വരുന്നതെന്നാണ് വിവരം.

ഡൽഹിയിൽ നിന്നും ബംഗളുരുവിലേക്ക് കൊറിയർ വഴിയാണ് ഇയാൾ ഇ-സിഗരറ്റ് കടത്തുന്നത്. വീട്ടിൽ സൂക്ഷിക്കുന്ന ഇ-സിഗരറ്റ് ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുകയാണ് ഇയാൾ ചെയ്യുന്നത്. ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്."

ABOUT THE AUTHOR

...view details