ഉത്തർപ്രദേശ്:പത്ത് വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയ കേസിൽ അയൽവാസി അറസ്റ്റിൽ. ഹിമാൻഷു ഉപാധ്യായയാണ് അറസ്റ്റിലായത്. മിർസാപൂരിലെ ബജാൻ ഗ്രാമവാസിയായ ആഷുവാണ് (10) കൊല്ലപ്പെട്ടത്.
ഞായറാഴ്‌ചയാണ് (സെപ്‌റ്റംബർ 22) കേസിനാസ്‌പദമായ സംഭവം. കളിക്കാന്‍ വയലിലേക്ക് പോകുന്നതിനിടെ ആഷുവിനെ കാണാതാകുകയായിരുന്നു. പിന്നീട് നാട്ടുകാരും വീട്ടുകാരും നടത്തിയ അന്വേഷണത്തിൽ അയൽവാസിയായ ഹിമാൻഷു ഉപാധ്യായ കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയെന്ന വിവരം ലഭിച്ചു. സംഭവത്തിന് പിന്നാലെ കുട്ടിയെ വയലില്‍ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.