കേരളം

kerala

ETV Bharat / bharat

സന്ദേശ്ഖാലിയിൽ ബിജെപി സമാധാനം തകർക്കുന്നു; നടപടിയെടുക്കുമെന്ന് മമത ബാനര്‍ജി - MAMATA BANERJEE SLAMS BJP

ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സന്ദേശ്ഖാലിയിൽ ബിജെപി സമാധാനം തകർക്കാൻ ശ്രമിക്കുന്നു. കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്ന കർഷകരോട് തനിക്ക് സഹതാപമുണ്ടെന്നും മമത.

MAMATA BANERJEE  സന്ദേശ്ഖാലി  Sandeshkhali  MAMATA BANERJEE SLAMS BJP  TMC vs BJP
MAMATA BANERJEE SLAMS BJP ON SANDESHKHALI VIOLENCE

By ETV Bharat Kerala Team

Published : Feb 18, 2024, 8:11 PM IST

ബിർഭും (പശ്ചിമ ബംഗാൾ): സന്ദേശ്ഖാലി അക്രമവും കർഷക സമരവും അടക്കമുള്ള വിഷയങ്ങളിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സന്ദേശ്ഖാലിയിൽ ബിജെപി സമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു. എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ സർക്കാർ എല്ലായ്‌പ്പോഴും നടപടിയെടുക്കും. ഇഡിക്കും, ബിജെപിക്കും, മാധ്യമങ്ങള്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്നും മമത വ്യക്തമാക്കി.

"എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ ഞങ്ങൾ എല്ലായ്‌പ്പോഴും നടപടിയെടുക്കും. ആദ്യം ഇഡി, പിന്നെ ബിജെപി, പിന്നെ മാധ്യമങ്ങൾ. അവർ അവിടെ (സന്ദേശ്ഖാലി) സമാധാനം തകർക്കാൻ ശ്രമിക്കുന്നു. എന്തെങ്കിലും ആരോപണങ്ങൾ ഉണ്ടെങ്കിൽ ഞങ്ങൾ നടപടിയെടുക്കും. ബലം പ്രയോഗിച്ച് എടുത്തവയെല്ലാം തിരികെ നൽകും. പൊലീസിനോട് സ്വമേധയാ കേസെടുക്കാൻ ഞാൻ ആവശ്യപ്പെട്ടു. ഞങ്ങളുടെ ബ്ലോക്ക് പ്രസിഡന്‍റിനെ അറസ്‌റ്റ് ചെയ്‌തു. ഭാംഗറിൽ അറബുൾ ഇസ്ലാമിനെയും അറസ്‌റ്റ് ചെയ്‌തു. എന്നാൽ ബിജെപി അവരുടെ നേതാക്കൾക്കെതിരെ എന്ത് നടപടിയാണെടുത്തത്? ഓർക്കൂ, ബിജെപി ബംഗാൾ വിരുദ്ധരാണ്, സ്ത്രീ വിരുദ്ധരാണ്, കർഷക വിരുദ്ധരാണ്, ദളിത് വിരുദ്ധരാണ്." മമത തുറന്നടിച്ചു.

ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾക്കെതിരെയും മമത തുറന്നടിച്ചു. ബിജെപി തങ്ങളെ ഭീഷണിപ്പെടുത്താൻ ഇഡിയെയും സിബിഐയെയും ഉപയോഗിക്കുന്നതായി മമത കുറ്റപ്പെടുത്തി.

"അവർ ഞങ്ങളെ ഭീഷണിപ്പെടുത്താൻ ഇഡിയെയും സിബിഐയെയും ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഉത്തരവനുസരിച്ചാണ് പ്രവർത്തിക്കുന്നതെങ്കിൽ, പോരാടാനും അഭിപ്രായം പറയാനും ഞങ്ങൾക്ക് അവകാശമുണ്ടെന്ന് ഓർക്കുക. നേരത്തെ എനിക്ക് ഇടതുപക്ഷത്തിൻ്റെ പീഡനം നേരിടേണ്ടിവന്നു, ഇപ്പോൾ ഞാൻ ബിജെപിയുടെ പീഡനവും നേരിടണം, രാം-വാം-ശ്യാം (ബിജെപി, ഇടതുപക്ഷം, കോൺഗ്രസ്) കൈകോർത്തു, അവർ വളരെക്കാലം മുന്‍പേ തന്നെ കൈകോർത്തിരുന്നു. ഇത് മരണം കൊണ്ട് കളിച്ചിരുന്ന സിപിഐ(എം) തന്നെയാണ്." മമത പറഞ്ഞു.

Also Read: സന്ദേശ്ഖാലി അക്രമം : പശ്ചിമ ബംഗാളിൽ ക്രമസമാധാനം പൂർണമായും തകർന്നെന്ന് കൈലാഷ് വിജയവർഗിയ

കർഷകരെ തങ്ങൾ 'അന്നദാതാക്കൾ' എന്നാണ് വിളിക്കുന്നതെന്നും ബിജെപി അവരെ തടയാൻ ആണിയടിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി. സമരം ചെയ്യുന്ന കർഷകരോട് തനിക്ക് സഹതാപമുണ്ടെന്നും മമത വ്യക്തമാക്കി.

"ബിജെപി എല്ലായിടത്തും അരാജകത്വം സൃഷ്‌ടിക്കുകയും, ഒരു സമുദായത്തിനെതിരെ തിരിയാന്‍ മറ്റൊരു സമുദായത്തെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. കർഷകരെ ഞങ്ങൾ അന്നദാതാക്കൾ എന്ന് വിളിക്കുന്നു. അവർ ഞങ്ങൾക്ക് ഭക്ഷണം നൽകുന്നവരാണ്, പക്ഷേ അവർ (ബിജെപി) കർഷകരോട് പെരുമാറുന്ന രീതി നോക്കൂ. പഞ്ചാബ്, ഡൽഹി, ഹരിയാന എന്നിവിടങ്ങള്‍ കത്തുന്നത് എങ്ങനെയെന്ന് നോക്കൂ. കർഷകർക്ക് അവിടെ എത്താതിരിക്കാൻ അവർ ആണിയടിക്കുന്നു. നമ്മുടെ എല്ലാ കർഷകരോടും എനിക്ക് സഹതാപമുണ്ട്." മമത പറഞ്ഞു.

ABOUT THE AUTHOR

...view details