ന്യൂഡൽഹി: ഇന്ത്യൻ സർക്കാരിന്‍റെ സാമ്പത്തിക സഹായങ്ങള്‍ക്ക് നന്ദി അറിയിച്ച് മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു. 400 മില്യൺ ഡോളറിന്‍റെ ബൈലാറ്ററല്‍ കറന്‍സി സ്വാപ് കരാറിന് പുറമെ 30 ബില്യൺ രൂപയുടെ (360 മില്യൺ ഡോളർ) സാമ്പത്തിക സഹായവും ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുയിസുവിന്‍റെ നന്ദി പ്രകടനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുയിസുവും ഇന്ന് ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിൽ ചർച്ചകൾ നടത്തിയിരുന്നു. ചർച്ചയ്ക്ക് പിന്നാലെ, സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന മാലദ്വീപിന് 100 ദശലക്ഷം യുഎസ് ഡോളറിന്‍റെ ട്രഷറി ബില്ലുകൾ അനുവദിച്ചിരുന്നു. കൂടാതെ 400 മില്യൺ ഡോളറിന്‍റെയും 3,000 കോടി രൂപയുടെയും കറൻസി സ്വാപ്പ് കരാറിൽ ഇരുപക്ഷവും ഒപ്പുവച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മാലിദ്വീപിലെ ജനങ്ങളുടെ മുൻഗണനകൾക്കാണ് ഇന്ത്യ എപ്പോഴും പരിഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. 'വികസന പങ്കാളിത്തം ഇന്ത്യ-മാലദ്വീപ് ബന്ധത്തിന്‍റെ പ്രധാന സ്‌തംഭമാണ്. മാലദ്വീപിലെ ജനങ്ങൾക്കാണ് ഞങ്ങൾ എപ്പോഴും മുൻഗണന നൽകുന്നത്.