ചെന്നൈ : മലയാളി ദമ്പതികളെ ചെന്നൈയില്‍ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സിദ്ധ ഡോക്‌ടറായ ശിവൻ നായര്‍ (72), ഭാര്യയും വിരമിച്ച അധ്യാപികയുമായ പ്രസന്നകുമാരി (62) എന്നിവരാണ് കൊല്ലപ്പെട്ടത്. ആവടിയിലെ ഇവരുടെ വീട്ടിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്.
ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു ; കൊല്ലപ്പെട്ടത് സിദ്ധ ഡോക്‌ടറും ഭാര്യയും - Chennai Double Murder - CHENNAI DOUBLE MURDER
ആവടിയിലെ വീട്ടില്‍ സിദ്ധ ക്ലിനിക്ക് നടത്തിയിരുന്ന ദമ്പതികളാണ് കൊല്ലപ്പെട്ടത്
![ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു ; കൊല്ലപ്പെട്ടത് സിദ്ധ ഡോക്‌ടറും ഭാര്യയും - Chennai Double Murder AVADI MURDER SIDDHA DOCTOR MURDER സിദ്ധ ഡോക്‌ടര്‍ കൊലപാതകം ചെന്നൈ ഇരട്ടക്കൊലപാതകം](https://etvbharatimages.akamaized.net/etvbharat/prod-images/29-04-2024/1200-675-21341170-thumbnail-16x9-chennai-double-murder.jpg)
Published : Apr 29, 2024, 10:49 AM IST
|Updated : Apr 29, 2024, 11:11 AM IST
വിരമിച്ച സൈനികൻ കൂടിയായ ശിവൻ തന്‍റെ വീട്ടില്‍ ഒരു സിദ്ധ ക്ലിനിക്ക് നടത്തുന്നുണ്ടായിരുന്നു. ഇവിടേക്ക് ചികിത്സയ്‌ക്കെന്ന പേരില്‍ എത്തിയവരാണ് കൊലയ്‌ക്ക് പിന്നിലെന്നാണ് സൂചന. കൊലപാതക ശേഷം സംഭവസ്ഥലത്തുനിന്നും കടന്നുകളഞ്ഞ പ്രതികളെ പൊലീസിന് കണ്ടെത്താനായിട്ടില്ല.
ഇവരുടെ അയല്‍വാസികള്‍ ആയിരുന്നു കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി ദമ്പതികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കിൽപ്പോക്ക് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ആവടി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അയ്‌മൻ ജമാലിന്‍റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.