ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി (Major Archbishop Mar Raphael Thattil met PM Narendra Modi). ന്യൂഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ച തികച്ചും സൗഹാര്‍ദപരമായിരുന്നുവെന്ന് മാര്‍ റാഫേല്‍ തട്ടില്‍ മാധ്യമങ്ങളോട് പറഞ്ഞു. മണിപ്പൂരിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ചർച്ചയായില്ല. എന്നാൽ ക്രൈസ്തവ സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഗണന നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി.
മണിപ്പൂരിലും (Manipur violence) മറ്റും ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ (Archbishop Mar Raphael Thattil met PM Modi) ചര്‍ച്ചയായോ എന്ന ചോദ്യത്തിന് "അത്തരം വിഷയങ്ങള്‍ ഉന്നയിക്കാന്‍ പറ്റിയ സന്ദര്‍ഭമായിരുന്നില്ല ഇതെന്നായിരുന്നു" മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ മറുപടി. കത്തോലിക്കാ സഭയുടെ മെത്രാന് എന്ന നിലയ്ക്കാണ് പ്രധാനമന്ത്രിയെ കണ്ടതെന്നും, ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള സൗഹൃദ സന്ദര്‍ശനമായിരുന്നു ഇതെന്നും റാഫേല്‍ തട്ടില്‍ പറഞ്ഞു. പ്രധാനമന്ത്രി അങ്ങേയറ്റം സൗഹാര്‍ദത്തോടെയാണ് പെരുമാറിയതെന്നും ലോക് സഭ തെരഞ്ഞടുപ്പ് അടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ വിഷയമായില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം അറിയിച്ചു.