ചെന്നൈ :ചെന്നൈ തീവുത്തിടൽ പരിസരത്ത് ഫോർമുല 4 കാർ റേസ് നടത്താൻ വിലക്കില്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. തീവുത്തിടൽ പ്രദേശത്തിന് ചുറ്റുമുള്ള 3.7 കിലോമീറ്റർ ഫോർമുല 4 കാർ റേസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ബിജെപി വക്താവ് പ്രസാദ് നൽകിയ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്‌റ്റ് 31-നും സെപ്‌റ്റംബര്‍ 1-നും ആണ് റേസ് നടക്കുന്നത്.
റേസിന് അന്താരാഷ്‌ട്ര ഫെഡറേഷന്‍റെ ലൈസൻസ് നിർബന്ധമാണെന്ന് കോടതി വ്യക്തമാക്കി. രാജീവ് ഗാന്ധി ആശുപത്രിയിലേക്കും ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കും യാത്രക്കാരുടെയും പൊതുജനങ്ങളുടെയും യാത്ര സുഗമവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.