ന്യൂഡൽഹി : ഈ വർഷത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ (Lok Sabha Election 2024) 96.88 കോടി ഇന്ത്യക്കാർക്ക് വോട്ട് ചെയ്യാൻ അർഹതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ (Election Commission). 18നും 29നും ഇടയിൽ പ്രായമുള്ള രണ്ട് കോടിയിലധികം യുവ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്ന 2019നെ അപേക്ഷിച്ച് ആറ് ശതമാനത്തിന്‍റെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
സ്‌ത്രീകൾ, യുവാക്കൾ, വികലാംഗർ, എന്നിവരുടെ രജിസ്‌ട്രേഷനിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയതായി പോൾ പാനൽ അറിയിച്ചു. സ്ഥിതി വിവര കണക്കുകൾ പ്രകാരം, ആകെ 49.7 കോടി പുരുഷ വോട്ടർമാരും 47.1 കോടി സ്ത്രീകളും 48,044 ട്രാൻസ്ജെൻഡറുകളും 88.35 ലക്ഷം ഭിന്നശേഷിക്കാരും 18-19 പ്രായത്തിലുള്ള 1.85 കോടി വോട്ടർമാരുമാണുള്ളത്. 2019ൽ ആകെ 89.6 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്.