അമരാവതി:ആന്ധ്രപ്രദേശില്‍ പുതിയ മുഖ്യമന്ത്രിയായി ടിഡിപി നേതാവ് എന്‍ ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം അധികാരത്തിലേറിയിരുന്നു. 24 മന്ത്രിമാരും ചന്ദ്രബാബു നായിഡുവിനൊപ്പം സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. ഇതോടെ വകുപ്പുകള്‍ സംബന്ധിച്ച് ഏറെ നാളായി തുടരുന്ന അനിശ്ചിതത്വത്തിനാണ് വിരാമമായത്. അഭ്യന്തരം, ക്രമസമാധാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുന്നത്. സംസ്ഥാനത്ത് ചുമതലയേറ്റ മന്ത്രിമാരും അവരുടെ വകുപ്പുകളും അറിയാം.
മന്ത്രിമാരും വകുപ്പുകളും:
മുഖ്യമന്ത്രി: എന്‍ ചന്ദ്രബാബു നായിഡു
പവന്‍ കല്യാണ്‍:ഉപമുഖ്യമന്ത്രി, പഞ്ചായത്ത് രാജ്, ഗ്രാമവികസനം & ഗ്രാമീണ ജലവിതരണം, വനം, പരിസ്ഥിതി, ശാസ്‌ത്ര സാങ്കേതികം.
നാര ലോകേഷ്:ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്‍റ്, ഐടി ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻസ്, ആർടിജി
കിഞ്ഞരാപ്പു അച്ചൻനായിഡു: കൃഷി, സഹകരണം, വിപണനം, മൃഗസംരക്ഷണം, ക്ഷീര വികസനം, മത്സ്യബന്ധനം
കൊല്ലു രവീന്ദ്ര:മൈൻസ് & അണ്ടർഗ്രൗണ്ട്, എക്സൈസ്.
നാദേന്ദല മനോഹർ: ഭക്ഷണം, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം.
പി.നാരായണ:മുനിസിപ്പൽ അഡ്‌മിനിസ്ട്രേഷൻ, നഗര വികസനം.
വംഗലപ്പുടി അനിത: ഹോം ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ്.
സത്യകുമാർ യാദവ്: ആരോഗ്യം, കുടുംബക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം.
എൻ രാമനായിഡു: ജലവിഭവ വികസനം.
എൻഎംഡി ഫാറൂഖ്:നിയമം, ന്യൂനപക്ഷ ക്ഷേമം.
അനം രാമനാരായണ റെഡ്ഡി: എൻഡോവ്മെന്‍റ്സ്.