കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരില്‍ ഇരട്ട ഏറ്റുമുട്ടല്‍; രണ്ടിടങ്ങളിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം - Kupwara Gunfights

കുപ്‌വാര ജില്ലയിലെ മച്ചിൽ, താങ്ധർ എന്നിവിടങ്ങളിലൂടെയുള്ള നുഴഞ്ഞുകയറ്റശ്രമങ്ങള്‍ സൈന്യം പരാജയപ്പെടുത്തി. മൂന്ന് ഭീകരവാദികള്‍ കൊല്ലപ്പെട്ടതായി സൂചന. പ്രദേശത്ത് സൈന്യത്തിന്‍റെ തെരച്ചില്‍.

INDIAN ARMY  MACHIL AND TANGDHAR ARMY OPERATION  RASHTRIYA RIFLES  JAMMU KASHMIR
Army personnel patrol along the Line of Control (LoC), at Machil sector-File Photo (ANI)

By ETV Bharat Kerala Team

Published : Aug 29, 2024, 10:27 AM IST

ശ്രീനഗര്‍:വടക്കൻ കശ്‌മീരിലെ കുപ്‌വാര ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലൂടെയുള്ള ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ജില്ലയിലെ മച്ചിൽ, താങ്ധർ എന്നി അതിർത്തി പ്രദേശങ്ങളിലൂടെയുള്ള നുഴഞ്ഞുകയറ്റശ്രമങ്ങളാണ് സൈന്യം പരാജയപ്പെടുത്തിയത്. മേഖലയില്‍ വച്ച് സൈന്യത്തിന്‍റെ വെടിയേറ്റ മൂന്ന് ഭീകരവാദികളെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ഇന്നലെ (ഓഗസ്റ്റ് 28) രാത്രിയോടെയാണ് സൈന്യം മച്ചിലിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയ റൈഫിള്‍സിന്‍റെയും ഇൻഫൻട്രി ബ്രിഗേഡിലെയും സൈനികരാണ് പ്രദേശത്ത് തെരച്ചില്‍ നടത്തിയത്. പരിശോധനയില്‍ മേഖലയില്‍ തീവ്രവാദികളുടെ നീക്കം കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് രണ്ട് തീവ്രവാദികള്‍ക്ക് വെടിയേറ്റത്. ഇവരെ കണ്ടെത്താനുള്ള തെരച്ചില്‍ മേഖലയില്‍ പുരോഗമിക്കുന്നതായാണ് വിവരം. സമാനമായ രീതിയിലാണ് താങ്ധറിലും സൈനിക നീക്കമുണ്ടായത്. പ്രദേശത്തും തെരച്ചില്‍ തുടരുകയാണ്.

Also Read :കാമുകിയുടെ കുടുംബാംഗങ്ങളിൽ നിന്ന് രക്ഷനേടാൻ അതിർത്തി കടന്നു; പാകിസ്ഥാൻ സ്വദേശി രാജസ്ഥാനിൽ പിടിയിൽ

ABOUT THE AUTHOR

...view details