കൊൽക്കത്ത : കാണാതായ വ്യവസായിയുടെ മൃതദേഹം ബിസിനസ് പങ്കാളിയുടെ വീട്ടിലെ വാട്ടർ ടാങ്കിനടിയിൽ നിന്ന് കണ്ടെത്തി. ബാലിഗഞ്ച് പ്രദേശത്ത് താമസിച്ചിരുന്ന ഭാവോ ലഖാനിയുടെ മൃതദേഹമാണ് അദ്ദേഹത്തിന്‍റെ ബിസിനസ് പങ്കാളിയായ അനിർബൻ ഗുപ്‌തയുടെ വീട്ടില്‍ നിന്ന് ചൊവ്വാഴ്‌ച കണ്ടെടുത്തത്. ചണച്ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പുലർച്ചെ 3 മണിക്ക് ടാങ്കില്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നത് കണ്ട് സംശയം തോന്നിയ അയല്‍വാസികളാണ് പൊലീസിനെ വിവരമറിയച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്‌ഡില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതി അനിർബൻ ഗുപ്‌തയെ അറസ്റ്റ് ചെയ്‌ത് ചോദ്യം ചെയ്‌തപ്പോള്‍ കുറ്റം സമ്മതിച്ചു.
തിങ്കളാഴ്‌ച രാവിലെ തന്‍റെ വീട്ടില്‍വെച്ച് തർക്കമുണ്ടായെന്നും ലഖാനിയുടെ തലയിൽ ക്രിക്കറ്റ് സ്റ്റംപ് കൊണ്ട് അടിക്കുകയും ചെയ്‌തെന്ന് ഗുപ്‌ത പൊലീസിനോട് വെളിപ്പെടുത്തി. ഫോറൻസിക് പരിശോധനയിലും പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടിലും മരിച്ചയാൾ ആക്രമണത്തിന് വിധേയനായതായി കണ്ടെത്തിയിരുന്നു. തലയിലുൾപ്പെടെ മര്‍ദനമേറ്റ മുറിവുകൾ വ്യക്തമായിരുന്നു.