കേരളം

kerala

ETV Bharat / bharat

'മുസ്‌ലിം സംഘടനകളും പിന്തുണയ്‌ക്കുന്നു'; വഖഫ് ബില്ലിനെതിരായ വ്യാജ പ്രചരണം അവസാനിപ്പിക്കണമെന്ന് കിരണ്‍ റിജിജു - KIREN RIJIJU ON WAQF AMENDMENT 2024 - KIREN RIJIJU ON WAQF AMENDMENT 2024

വഖഫ് ബില്ലിനെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. പ്രത്യേകമായ ഒരു അജണ്ടയോടെ മുസ്‌ലിങ്ങളുടെ ഭൂമി തട്ടിയെടുക്കുന്നതിനായാണ് ഭേദഗതിയെന്ന് പ്രചരണം നടത്തുന്നതെന്ന് അദ്ദേഹം.

WAQF AMENDMENT 2024  വഖഫ് ഭേദഗതി ബില്ല്  MINISTER KIREN RIJIJU  കിരൺ റിജിജു വഖഫ് ഭേദഗതി ബില്ല്
UNION MINISTER KIREN RIJIJU (ETV Bharat)

By ANI

Published : Sep 23, 2024, 7:17 PM IST

പൂനെ:മുസ്‌ലിങ്ങളുടെ ഭൂമി സർക്കാർ തട്ടിയെടുക്കുന്നതിനായാണ് വഖഫ് നിയമത്തിലെ ഭേദഗതിയെന്ന് ചിലർ പ്രചരിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ വഖഫ് ബില്ലിനെ എതിർക്കാൻ ചിലരെ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

'വഖഫ് ബില്ല് ഭേദഗതി ചെയ്യുന്നതിനായി ഒരുപാട് ശുപാർശകളാണ് പാർലമെൻ്ററി കമ്മിറ്റിക്ക് ലഭിച്ചത്. പിന്നീട് സംയുക്ത പാര്‍ലമെന്‍ററി സമിതി പരിശോധനയ്‌ക്ക് വിട്ടു. ചിലർ പ്രത്യേകമായ ഒരു അജണ്ടയോടെ മുസ്‌ലിങ്ങളുടെ ഭൂമി തട്ടിയെടുക്കുന്നതിനായാണ് ഭേദഗതിയെന്ന് പ്രചരണം നടത്തുന്നു. ഈ വ്യാജപ്രചരണം അവസാനിപ്പിക്കണം. പല മുസ്‌ലിം സംഘടനകളും ഈ ബില്ലിനെ പിന്തുണയ്ക്കുന്നുണ്ട്'- റിജിജു വ്യക്തമാക്കി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

രേഖകളുടെ ഡിജിറ്റലൈസേഷൻ, ഓഡിറ്റുകൾ, കയ്യേറ്റങ്ങൾക്കെതിരെയുളള നിയമസഹായം വഖഫ് മാനേജ്‌മെൻ്റിൻ്റെ വികേന്ദ്രീകരണം എന്നിവ ഉൾപ്പെടെയാണ് 2024ലെ വഖഫ് (ഭേദഗതി) ബില്ലിലൂടെ ജെപിസി ചർച്ച ചെയ്യുന്നത്. വഖഫ് (ഭേദഗതി) ബില്ലിൻ്റെ കമ്മിറ്റി സെപ്‌റ്റംബർ 26 മുതൽ ഒക്ടോബർ 1 വരെ അഞ്ച് സംസ്ഥാനങ്ങളിൽ നടത്തുന്നതായിരിക്കും.

രാജ്യത്തുടനീളം വഖഫ് നിയമത്തിൽ ഭേദഗതികൾ വരുത്തുന്നതിനായാണ് ഈ കമ്മിറ്റി ലക്ഷ്യമിടുന്നത്. വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് 1995ൽ വഖഫ് നിയമം നിലവിൽ വന്നത്. അടുത്ത പാർലമെൻ്റ് സമ്മേളനം തുടങ്ങുന്നതിൻ്റെ ആദ്യ ആഴ്‌ചയുടെ അവസാന ദിവസത്തിനകം ലോക്‌സഭയിൽ റിപ്പോർട്ട് സമിതി സമർപ്പിക്കണം.

Also Read:വഖഫ് ഭേദഗതി ബിൽ: 31 അംഗങ്ങളുള്ള സംയുക്ത പാർലമെന്‍ററി സമിതി രൂപീകരിച്ചു; ഒവൈസിയും ഇമ്രാൻ മസൂദും അംഗങ്ങൾ

ABOUT THE AUTHOR

...view details