ന്യൂഡൽഹി: ബിജെപിയുടെ പ്രകടന പത്രികയെ വിമര്‍ശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്തെ യുവാക്കള്‍ക്കും കർഷകര്‍ക്കും ബിജെപിയുടെ പ്രകടന പത്രികയെ വിശ്വസിക്കാൻ കഴിയില്ലെന്ന് ഖാർഗെ പറഞ്ഞു. യുവാക്കള്‍ക്കും കർഷകര്‍ക്കും ഗുണം ചെയ്യുന്ന യാതൊന്നും ഈ കാലയളവില്‍ സര്‍ക്കാര്‍ ചെയ്‌തിട്ടില്ലെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
'കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നത്. എംഎസ്‌പി വർധിപ്പിക്കുമെന്നും നിയമപരമായ ഗ്യാരണ്ടി നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു- ഇതായിരുന്നു ഗ്യാരണ്ടി. ഈ പറഞ്ഞവയൊന്നും അദ്ദേഹം തന്‍റെ ഭരണകാലത്ത് ചെയ്‌തിട്ടില്ല. യുവാക്കള്‍ ജോലി തേടുകയാണ്, രാജ്യത്ത് പണപ്പെരുപ്പം വര്‍ധിക്കുകയാണ്. ഇതിനെ കുറിച്ചൊന്നും മോദി ആശങ്കപ്പെടുന്നില്ല.
ജനങ്ങൾക്കായി ഒന്നും ബിജെപിക്ക് നൽകാനില്ലെന്നാണ് പ്രകടന പത്രിക തെളിയിക്കുന്നതെന്നും കോൺഗ്രസ് അധ്യക്ഷൻ വിമര്‍ശിച്ചു. സാധാരണക്കാരൻ വിലക്കയറ്റത്താല്‍ ഉഴലുന്നത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് നേതാവും സ്ഥാനാര്‍ഥിയുമായ മനീഷ് തിവാരി ചോദിച്ചു.