ഹൈദരാബാദ്:തെലങ്കാനയിൽ ട്രെയിൻ തട്ടി അച്‌ഛനും മക്കൾക്കും ദാരുണാന്ത്യം. സബർബിലെ ഗൗഡവെല്ലി റെയിൽവേ സ്‌റ്റേഷന് സമീപമാണ് സംഭവം. മേഡ്‌ചൽ സ്വദേശി ടി കൃഷ്‌ണയും (38) മക്കളായ വർഷിത (10), വാരണി (7) എന്നിവരുമാണ് അപകടത്തിൽ മരിച്ചത്.
ട്രെയിൻ വരുന്നതറിയാതെ ട്രാക്കിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടയതെന്ന് അധികൃതർ അറിയിച്ചു. സംഭവ സ്ഥലത്തുവെച്ചു തന്നെ അവർ മരിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു. റെയിൽവേ ഡിപ്പാർട്ട്‌മെന്‍റിൽ കീമാനായി ജോലി ചെയ്‌തിരുന്ന വ്യക്തിയായിരുന്നു കൃഷ്‌ണ.