കേരളം

kerala

ETV Bharat / bharat

'രാഹുലിനെതിരെ കേസെടുത്തത് ഒരു ബഹുമതിയായി കാണുന്നു', ബിജെപി ഭരണത്തിനെതിരെയുള്ള പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് - KC VENUGOPAL ON RAHUL GANDHI CASE

ഭരണഘടന ശില്‍പി ഡോ.ബിആര്‍ അംബേദ്‌കറിനെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തതില്‍ വിമര്‍ശനവുമായി ഐഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.

FIR AGAINST RAHUL GANDHI  BJP CASE AGAINST RAHUL GANDHI  AMIT SHAH BR AMBEDKAR REMARK  കെസി വേണുഗോപാല്‍
Leader of Opposition in Lok Sabha Rahul Gandhi and Congress MP KC Venugopal (ANI)

By ETV Bharat Kerala Team

Published : 12 hours ago

ന്യൂഡല്‍ഹി:ഡോ. ബിആര്‍ അംബേദ്‌കറിനെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിക്കെതിരെ ഫയല്‍ ചെയ്‌ത കേസ് ഒരു ബഹുമതിയായി കാണുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാല്‍. അമിത്‌ ഷായ്‌ക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ വഴിതിരിച്ച് വിടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തന്ത്രമാണ് പ്രതിപക്ഷ നേതാവ് രാഹുലിനെതിരായ കേസ് എന്നും അദ്ദേഹം ആരോപിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് കെസി വേണുഗോപാലിന്‍റെ പ്രതികരണം.

രാഹുല്‍ ഗാന്ധിക്കെതിരായ എഫ്‌ഐആര്‍ ആഭ്യന്തരമന്ത്രിക്കെതിരെ പ്രതിപക്ഷം നടത്തുന്ന കടുത്ത പ്രതിഷേധങ്ങള്‍ വഴിതിരിച്ചുവിടാനുള്ള തന്ത്രമല്ലാതെ മറ്റൊന്നുമല്ല. ബാബാസാഹിബിന്‍റെ പൈതൃകത്തെ സംരക്ഷിച്ചതിന് ചുമത്തപ്പെട്ട ഈ കേസ് ബഹുമതിക്കുള്ള ബാഡ്‌ജാണ്. ബിജെപിയുടെ രാഷ്‌ട്രീയ പകപോക്കല്‍ കാരണം ഇതിനോടകം തന്നെ രാഹുല്‍ ഗാന്ധിക്കെതിരെ 26 എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഒരു കേസ് എടുത്തുവെന്ന് വച്ച് ആര്‍എസ്എസ് - ബിജെപി ഭരണത്തിനെതിരെ നിലകൊള്ളുന്നതില്‍ നിന്നും കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും പിന്നോട്ട് പോകില്ല. തങ്ങളെ ശാരീരികമായി ആക്രമിച്ച ബിജെപി നേതാക്കള്‍ക്ക് എതിരെ കോണ്‍ഗ്രസ് വനിതാ എംപിമാര്‍ നല്‍കിയ പരാതികളില്‍ എന്തുകൊണ്ട് ഡല്‍ഹി പൊലീസ് നടപടിയെടുക്കുന്നില്ലെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.

പാര്‍ലമെന്‍റില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ ബിജെപിയുടെ രണ്ട് എംപിമാര്‍ക്ക് പരിക്കേറ്റതായി ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്. സംഘര്‍ഷത്തിനിടെ രാഹുല്‍ ശാരീരികമായി ആക്രമിച്ചെന്നും ആക്രമണത്തിന് പ്രേരണ നല്‍കിയെന്നുമാണ് പരാതി.

ബിഎൻഎസിലെ 117, 125 (മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്‌ക്കോ അപകടമുണ്ടാക്കുന്ന പ്രവര്‍ത്തി), 131 (ക്രിമിനല്‍ ബലപ്രയോഗം), 351 (ഭീഷണിപ്പെടുത്തല്‍), 3(5) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തത്.

Also Read :ബിജെപി എംപിമാരെ കയ്യേറ്റം ചെയ്‌തെന്ന പരാതി; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

ABOUT THE AUTHOR

...view details