ബെംഗളുരു:മൈസുരു നഗര വികസന അതോറിറ്റി( മുഡ-MUDA) അഴിമതി ആരോപണവുമായി ബിജെപി നടത്തുന്ന പദയാത്രയ്‌ക്കെതിരെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ രംഗത്ത്. പ്രശ്‌നമില്ലായ്‌മയില്‍ നിന്ന് പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാനാണ് അവരുടെ ശ്രമമെന്നും ശിവകുമാര്‍ ആരോപിച്ചു.
അവരുടെ ഭരണകാലത്ത് എന്ത് ചെയ്‌തു എന്ന് കോണ്‍ഗ്രസ് ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ബിജെപിയുടെ ഏറ്റവും അഴിമതി നിറഞ്ഞ ഭരണമായിരുന്നു അത്. വെറുതെ പദയാത്ര നടത്തുകയാണ് അവര്‍.
മുഡ അഴിമതിയില്‍ മുഖ്യമന്ത്രിസിദ്ധരാമയ്യയ്ക്ക് ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്‌ലോട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇത് പിന്‍വലിക്കണമെന്ന് മന്ത്രിസഭ യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 27നാണ് മുഖ്യമന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. വിവരങ്ങള്‍ മന്ത്രിസഭ നേരത്തെ നല്‍കിയിട്ടുണ്ടെന്നും നോട്ടീസ് അതിനാല്‍ പിന്‍വലിക്കണമെന്നുമാണ് ആവശ്യം.