മൈസൂരു:50 കോൺഗ്രസ് എംഎൽഎമാരെ 50 കോടി രൂപ വീതം വാഗ്‌ദാനം ചെയ്‌ത് വാങ്ങാൻ ബിജെപി ശ്രമിച്ചിരുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എംഎൽഎമാര്‍ പ്രലോഭിതരായില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഓപ്പറേഷൻ കമലയിലൂടെ മാത്രമാണ് ബിജെപി ഇതുവരെ അധികാരത്തിലെത്തിയത് എന്നും സിദ്ധരാമയ്യ രൂക്ഷ വിമര്‍ശനമുന്നയിച്ചു. മൈസൂരില്‍ പൊതു പരിപാടി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കര്‍ണാടക മുഖ്യമന്ത്രി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'സംസ്ഥാനത്ത് ഇതുവരെ ബിജെപി സ്വന്തം ശക്തിയിൽ അധികാരത്തിലെത്തിയിട്ടില്ല. ഓപ്പറേഷൻ കമലയിലൂടെ മാത്രമാണ് അവർ അധികാരത്തിലെത്തിയിട്ടുള്ളത്. ഇത്തവണ കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി വാഗ്‌ദാനം ചെയ്‌തത് 50 കോടി രൂപയാണ്. ഈ പണം എവിടെ നിന്ന് വരുന്നു? യെദ്യൂരപ്പയും ബൊമ്മൈയും അശോകും പണം അച്ചടിക്കുകയാണോ? സംസ്ഥാനത്തെ കൊള്ളയടിച്ച പണമല്ലേ ഇത്?'- സിദ്ധരാമയ്യ ചോദിച്ചു.