ബംഗളൂരു: മുഡ ഭൂമി ഇടപാട് കേസിൽ തന്‍റെ ഹർജി തള്ളിയ കർണാടക ഹൈക്കോടതി ഉത്തരവിനോട് പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. നിയമപ്രകാരം അത്തരമൊരു അന്വേഷണം അനുവദിക്കുമോ എന്ന് നിയമവിദഗ്‌ധരുമായി ആലോചിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഭരണഘടനയിൽ വിശ്വാസമുണ്ടെന്നും കേസിൽ ഏത് അന്വേഷണവും നേരിടാൻ തനിക്ക് മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ജെഡിഎസിന്‍റെയും ബിജെപിയുടെയും പ്രതികാര രാഷ്‌ട്രീയത്തിനെതിരായ പോരാട്ടം തുടരുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. കേസിൽ ആത്യന്തികമായി സത്യം ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഡ കേസിൽ തനിക്കെതിരെയുള്ള അന്വേഷണത്തിന് ഗവർണർ അനുമതി നൽകിയത് ചോദ്യം ചെയ്‌ത് സിദ്ധരാമയ്യ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. സിദ്ധരാമയ്യയുടെ ഭാര്യക്ക് മൈസൂർ അർബൻ ഡെവലപ്‌മെന്‍റെ അതോറിറ്റി (മുഡ) അനധികൃകമായി ഭൂമി നല്‍കിയെന്ന് കാട്ടിയാണ് ഗവർണർ താവർചന്ദ് ഗെലോട്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയത്.
ഇതിനെതിരെയാണ് സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചത്. പെറ്റീഷനില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പറഞ്ഞത്. ഈ പ്രവൃത്തികളുടെയെല്ലാം ഗുണഭോക്താവ് ഹർജിക്കാരന്‍റെ കുടുംബമാണ് എന്ന വസ്‌തുതയുടെ മേല്‍ ഹർജി തള്ളുന്നു എന്നാണ് ജസ്റ്റിസ് നാഗപ്രസന്ന വിധിച്ചത്.
Also Read:മുഡ കേസ്: സിദ്ധരാമയ്യക്ക് തിരിച്ചടി, ഗവര്‍ണര്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി