കോഴിക്കോട്: ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ച ബിഹാർ സ്വദേശി 4 മണിക്കൂറിനുള്ളിൽ പൊലീസിൻ്റെ പിടിയിലായി. ബിഹാർ കഹാരിയ ജില്ല രവമണിയ സ്വദേശി സജ്ഞയ് പാസ്വാൻ (30) എന്നയാളാണ് പന്തീരാങ്കാവ് പൊലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടിൽ നിന്ന് ഏറെ ദൂരെയുള്ള കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടി രാത്രി എട്ട് മണിയോടെ ബസിറങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു. പെരുമണ്ണ ചാമാടത്ത് റോഡിൽ ആളൊഴിഞ്ഞ സ്ഥലമെത്തിയപ്പോള്‍ പ്രതി പിന്നിലൂടെ ചെന്ന് കടന്നുപിടിച്ച് വായ പൊത്തിപ്പിടിക്കാൻ ശ്രമിച്ചു. ഭയന്നോടിയ പെൺകുട്ടിക്ക് റോഡിൽ വീണ് പരിക്ക് പറ്റി. പെൺകുട്ടിയുടെ നിലവിളി കേട്ട് സമീപവാസികൾ എത്തിയ സമയത്ത് പ്രതി കടന്നു കളയുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് സ്ഥലത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. പെരുമണ്ണയിലും പരിസര പ്രദേശങ്ങളിലെയും അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ പുലർച്ചെ വരെ നിരന്തരമായി നിരീക്ഷിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
ആറ് വർഷമായി പ്രതി ബിഹാറിൽ നിന്നും പെരുമണ്ണയിലെത്തി വിവിധ ജോലികൾ ചെയ്‌ത് വാടക മുറിയിൽ താമസിച്ചു വരികയായിരുന്നു. ഫറോക്ക് അസിസ്റ്റന്‍റ് കമ്മീഷണർ എ എം സിദ്ദീഖ്, പന്തീരാങ്കാവ് ഇൻസ്‌പെക്‌ടർ ബിജു കുമാർ, മറ്റ് സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Also Read: ചായ കുടിക്കുന്നതിനിടെ പൊലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു