കേരളം

kerala

ETV Bharat / bharat

യെഡിയൂരപ്പക്ക് കുരുക്ക്; കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ അന്വേഷണം പ്രഖ്യാപിച്ച് കർണാടക മന്ത്രിസഭ - EX CM YEDIYURAPPA

യെഡിയൂരപ്പ, ബിജെപി സംസ്ഥാന അധ്യക്ഷനും ശിക്കാരിപുര എംഎൽഎയുമായ വിജയേന്ദ്ര, യെഡിയൂരപ്പയുടെ മറ്റ് ബന്ധുക്കൾ, എംഎല്‍എ ശിക്കാരിപുര എന്നിവരുടെ പേരിലാണ് അഴിമതി ആരോപണം.

EX CM YEDIYURAPPA  GRAFT CASE AGAINST YEDIYURAPPA  KARNATAKA CABINET  മുൻ മുഖ്യമന്ത്രി യെഡിയൂരപ്പ
Yediyurappa (Etv Bharat)

By

Published : Nov 29, 2024, 10:41 AM IST

ബെംഗളൂരു:കർണാടക മുൻ മുഖ്യമന്ത്രി യെഡിയൂരപ്പക്ക് കുരുക്ക്. യെഡിയൂരപ്പക്കും കുടുംബത്തിനുമെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് പുനരാരംഭിക്കാൻ കര്‍ണാടക മന്ത്രിസഭ തീരുമാനിച്ചു. കേസിൽ എസ് യെഡിയൂരപ്പയെ വിചാരണ ചെയ്യാനുള്ള ഹർജി തള്ളിയ തീരുമാനം പുനപരിശോധിക്കാൻ ഗവർണറോട് മന്ത്രിസഭ ശുപാർശ ചെയ്‌തു. യെഡിയൂരപ്പ, ബിജെപി സംസ്ഥാന അധ്യക്ഷനും ശിക്കാരിപുര എംഎൽഎയുമായ വിജയേന്ദ്ര, യെഡിയൂരപ്പയുടെ മറ്റ് ബന്ധുക്കൾ, എംഎല്‍എ ശിക്കാരിപുര എന്നിവരുടെ പേരിലാണ് അഴിമതി ആരോപണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ബെംഗളൂരുവിലെ ബിദരഹള്ളിയിലെ ബാംഗ്ലൂർ ഡെവലപ്മെൻ്റ് അതോറിറ്റിയുടെ റെസിഡൻഷ്യൽ കോംപ്ലക്സ് പദ്ധതിയുമായി ബന്ധപ്പെട്ട കരാറിലാണ് അഴിമതി നടന്നുവെന്ന് ആരോപണമുള്ളത്. അഴിമതി, വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ടതാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് 12 കോടി കൈക്കൂലി വാങ്ങി എന്നതാണ് കേസ്. കൈക്കൂലി കൈമാറുന്നതും ഇവര്‍ തമ്മിലുള്ള സംഭാഷണവും സ്വകാര്യ വാര്‍ത്താ ചാനല്‍ പുറത്തുവിട്ടിരുന്നു.

Read More: വാക്കുപാലിച്ച് സര്‍ക്കാര്‍; വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്‌ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി, നിയമന ചുമതല കലക്‌ടര്‍ക്ക്

ABOUT THE AUTHOR

...view details