ന്യൂഡല്‍ഹി: കമല്‍നാഥിന്‍റെ ബിജെപി പ്രവേശന ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നതിനിടെ ഇന്ന് രാത്രി അദ്ദേഹവും മകന്‍ നകുല്‍ നാഥും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. ഇരുവരും കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചതായും റിപ്പോര്‍ട്ടുണ്ട്( Kamal Nath and his son shall meet PM Modi).
ഇരുവരും കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിന് ഡല്‍ഹിയില്‍ രാജിക്കത്ത് കൈമാറിയെന്നാണ് വിവരം. ഇരുവരും നിലവില്‍ ഡല്‍ഹിയില്‍ തുടരുകയാണ്. ഇരുവരും ഉടന്‍ തന്നെ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കൊപ്പം സംസ്ഥാനത്തെ 28 നിയമസഭാംഗങ്ങളും കോണ്‍ഗ്രസ് വിടുമെന്നാണ് സൂചന. ഇത് പാര്‍ട്ടിക്ക് കടുത്ത ക്ഷീണമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. ഈ മാസം നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനെയും ഇത് ബാധിക്കും. സംസ്ഥാന നിയമസഭയില്‍ കോണ്‍ഗ്രസിന്‍റെ അംഗബലം കുറയും(meet PM Modi at 9 pm tonight).
അതേസമയം കാര്യങ്ങള്‍ ഇത്രയും മുന്നോട്ട് പോയിട്ടും കമല്‍നാഥ് കോണ്‍ഗ്രസില്‍ നിന്ന് കൂടുമാറുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിശ്വസിക്കാനായിട്ടില്ല. താന്‍ ഇന്നലെ രാത്രി പത്തരയ്ക്കും കമല്‍നാഥുമായി സംസാരിച്ചതാണെന്നും അദ്ദേഹം ഛിദ്വാരയില്‍ ഉണ്ടെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്, കമല്‍നാഥിന്‍റെ ബിജെപി പ്രവേശനം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചത്. നെഹ്റു-ഗാന്ധി കുടുംബങ്ങളോടൊപ്പം രാഷ്‌ട്രീയ ജീവിതം ആരംഭിക്കുകയും ഈ കുടുംബങ്ങളോടൊപ്പം എക്കാലവും നിലകൊള്ളുകയും ജനത പാര്‍ട്ടി ഇന്ദിരാഗാന്ധിയെ ജയിലിലടച്ചപ്പോള്‍ അവര്‍ക്കൊപ്പം തന്നെ ശക്തമായി നിലയുറപ്പിക്കുകയും ചെയ്ത കമല്‍നാഥിനെപ്പോലൊരു നേതാവ് കോണ്‍ഗ്രസ് വിടുമെന്ന് ആരെങ്കിലും കരുതുമോ എന്നും അദ്ദേഹം ചോദിച്ചു(resigned from the Congress).