ന്യൂഡൽഹി : ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള തുറമുഖമായ കാംബെൽ ബേയിൽ ആദ്യ സന്ദർശനം നടത്തി ചരിത്രം കുറിച്ച് നാവികസേനയുടെ കൽവാരി ക്ലാസ് അന്തർവാഹിനി. നിക്കോബാർ ദ്വീപുകളുടെ കൂട്ടത്തിലാണ് തുറമുഖം സ്ഥിതി ചെയ്യുന്നത്. വൻകരയിൽ നിന്ന് വിദൂര സ്ഥലങ്ങളിലേക്കും ഇന്ത്യൻ നാവികസേനയുടെ വ്യാപ്‌തി വർദ്ധിപ്പിക്കുന്നതിനെ അടയാളപ്പെടുത്തുന്നതാണ് പുതിയ നീക്കം.
ചരിത്രം കുറിച്ച് ഇന്ത്യന്‍ നാവികസേന; ആൻഡമാൻ ദ്വീപിലെ തുറമുഖത്തേക്ക് കൽവാരി ക്ലാസ് അന്തർവാഹിനിയെത്തി - Kalvari class submarine of India - KALVARI CLASS SUBMARINE OF INDIA
അന്തർവാഹിനിയെത്തിയത് ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള തുറമുഖമായ കാംബെൽ ബേയിൽ. സേനയുടെ വ്യാപ്‌തി വർദ്ധിപ്പിക്കുന്ന നീക്കമെന്ന് വിലയിരുത്തല്‍.

By PTI
Published : Mar 24, 2024, 9:23 PM IST
'ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ, ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള തുറമുഖമായ കാംബെൽ ബേയിലേക്കുള്ള ആദ്യ സന്ദർശനത്തോടെ കൽവാരി ക്ലാസ് അന്തർവാഹിനി ചരിത്രം സൃഷ്‌ടിച്ചിരിക്കുന്നു. ഈ തന്ത്രപ്രധാനമായ തുറമുഖത്തേക്കുള്ള, ഈ ക്ലാസിലെ ഒരു അന്തർവാഹിനിയുടെ ആദ്യ സന്ദർശനം ഇന്ത്യൻ നാവികസേനയുടെ വ്യാപ്‌തി വർദ്ധിപ്പിക്കുന്നതിനെ അടയാളപ്പെടുത്തുന്നതാണ്. ഇന്ത്യയില്‍ നിന്നും വളരെ അകലെയുള്ള, താത്പര്യ മേഖലകളിലും അതിനപ്പുറവും സ്റ്റെൽത്ത് അന്തർവാഹിനികൾ അതിവേഗം വിന്യസിക്കാനായി എത്തിച്ചേരാനും പ്രവർത്തന മികവിനും ഇതുവഴി സാധ്യമാകും'-മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.