ന്യൂഡൽഹി : പശ്ചിമ ബംഗാളില്‍ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നെന്ന് ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കൈലാഷ് വിജയവർഗിയ. സന്ദേശ്ഖാലി വിഷയത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം(Kailash Vijayvargiya On Sandeshkhali Violence).
'പശ്ചിമ ബംഗാളിൽ ക്രമസമാധാനം പാടേ തകർന്നു. സംസ്ഥാനത്ത് സ്‌ത്രീകള്‍ക്ക് നേരെ അതിക്രമം വ്യാപകമാകുന്നു. സ്‌ത്രീകൾ പീഡിപ്പിക്കപ്പെടുമ്പോൾ പൊലീസ് അത് റിപ്പോർട്ട് ചെയ്യുന്നില്ല. മെഴുകുതിരിയുമായി പുറത്തിറങ്ങാറുള്ളവരുടെ മെഴുകുതിരികൾ ഇന്ന് എവിടെയാണെന്ന് മനസിലാകുന്നില്ല' - വിജയവർഗിയ പറഞ്ഞു (Law And Order West Bengal).
അടുത്തിടെ, ലൈംഗികാതിക്രമവും അക്രമവും ആരോപിക്കപ്പെടുന്ന സംഭവങ്ങൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ ബിജെപി പ്രതിനിധി സംഘത്തെ സന്ദേശ്ഖാലി പ്രദേശത്ത് പൊലീസ് തടഞ്ഞിരുന്നു. ബിജെപി നേതാക്കളായ അന്നപൂർണാദേവി, പ്രതിമ ഭൗമിക്, സുനിത ദുഗൽ, കവിത പടിദാർ, സംഗീത യാദവ്, ബ്രിജ് ലാൽ എന്നിവരുൾപ്പടെയുള്ള സംഘം തുടര്‍ന്ന് ഗവർണർ സിവി ആനന്ദ ബോസിനെ കണ്ടിരുന്നു.