കേരളം

kerala

ETV Bharat / bharat

മാധ്യമപ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; ബിജെപി നേതാവ് ഷാഹിദ് ഖാന് പരിക്ക് - JOURNALIST STABBED TO DEATH UP

അജ്ഞാതരുടെ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകനായ ദിലീപ് സൈനി കുത്തേറ്റ് മരിച്ചു.

JOURNALIST STABBED UP  FATEHPUR STABBING INCIDENT  മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തി  ദിലീപ് സൈനി കുത്തേറ്റ് മരിച്ചു
Journalist Dilip Saini, Shahid Khan (ETV Bharat)

By ETV Bharat Kerala Team

Published : Oct 31, 2024, 5:07 PM IST

ലഖ്‌നൗ: മാധ്യമപ്രവര്‍ത്തകനും റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനുമായ ദിലീപ് സൈനി കുത്തേറ്റ് മരിച്ചു. ദിലീപിന്‍റെ കൂടെയുണ്ടായിരുന്ന സുഹൃത്തും ബിജെപി ന്യൂനപക്ഷ മോർച്ച നേതാവുമായ ഷാഹിദ് ഖാന് അജ്ഞാതരുടെ ആക്രമണത്തില്‍പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ സദർ കോട്വാലിയിലെ ഭിത്തൗര ബൈപാസിലാണ് ആക്രമണം ഉണ്ടായത്.

ബുധനാഴ്‌ച രാത്രി ഷാഹിദ് ഖാൻ്റെ കൂടെ ഭക്ഷണം കഴിക്കുകയായിരുന്ന സൈനിയെ 16 അക്രമികൾ ചേര്‍ന്ന് പലതവണ കുത്തിപരിക്കേല്‍പ്പിക്കുകയും വെടിവയ്‌ക്കുകയുമായിരുന്നു. സൈനിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷാഹിദ് ഖാനും പരിക്കേറ്റത്. രക്ഷപ്പെടുന്നതിന് മുന്‍പ് സംഭവ സ്ഥലത്ത് പാര്‍ക്ക് ചെയ്‌തിരുന്ന വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ദിലീപിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. 16 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഏഴ് പേരെ തിരിച്ചറിഞ്ഞിട്ടില്ല. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അന്വേഷണം ആരംഭിച്ചെന്നും എസ്‌പി ധവാൽ ജയ്‌സ്വാൾ വ്യക്തമാക്കി.

Also Read:യുവതിയെ കൊന്ന് ആറ് കഷണങ്ങളാക്കി കുഴിച്ചുമൂടി; കൊലയ്‌ക്കു പിന്നില്‍ കുടുംബ സുഹൃത്തെന്ന് പൊലീസ്

ABOUT THE AUTHOR

...view details