ജമ്മു :ദോഡയില്‍ ഭീകരാക്രമണം നടത്തിയവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ജമ്മു കശ്‌മീർ പൊലീസ്. വിവരം നല്‍കേണ്ട ഭീകരരുടെ രേഖാചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു. ഒരു ഭീകരനെ കുറിച്ചുളള വിവരത്തിന് അഞ്ച് ലക്ഷം രൂപ വീതമായിരിക്കം പാരിതോഷികം നല്‍കുക.
ആക്രമണത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. വിവരം നൽകുന്നയാളെ കുറിച്ചുളള വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും പൊലീസ് അറിയിച്ചു. എസ്എസ്‌പി ദോഡ (954190420), എസ്‌പി എച്ച്ക്യുആര്‍എസ് ദോഡ (9797649362), (9541904202), എസ്‌പി ഒപിഎസ് ദോഡ (954190420,) ഡിവൈഎസ്‌പി ദോഡ (9541904205), ഡിവൈഎസ്‌പി എച്ച്ക്യുആര്‍എസ് ദോഡ (9541904207), എസ്എച്ച്ഒ പിഎസ് ദോഡ (9419163516), ഐസി പിപി ബഗ്ല ഭാരത് (7051484314, (9541904249), പിസിആര്‍ ദോഡ (01996233530), (7298923100), (9469365174), (9103317361)- ഭീകരരെ കുറിച്ചുളള വിവരം നല്‍കേണ്ടത് ഈ നമ്പറുകളിലാണ്.