കേരളം

kerala

ETV Bharat / bharat

ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം - bail to former cm hemant soren

ഹേമന്ത് സോറന് ജാമ്യം. ജാമ്യം നല്‍കിയത് ഝാര്‍ഖണ്ഡ് ഹൈക്കോടതി.

By ETV Bharat Kerala Team

Published : Jun 28, 2024, 12:14 PM IST

RANCHI LAND SCAM CASE  HEMANT SOREN BAIL GRANTED  JHARKHAND HIGH COURT  ഹേമന്ത് സോറന് ജാമ്യം
ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറന്‍ (ETV Bharat)

റാഞ്ചി: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ഝാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഭൂമി തട്ടിപ്പ് കേസിലാണ് സോറന്‍ അറസ്‌റ്റിലായത്. ജനുവരി 29 ന് ഡല്‍ഹിയിലെ ശാന്തിനികേതനിലെയും ജാര്‍ഖണ്ഡ് ഭവനിലെയും വസതികളില്‍ ഇഡി നടത്തിയ റെയ്‌ഡ് തന്‍റെ പ്രതിച്‌ഛായ തകര്‍ക്കാന്‍ ഉദ്ദേശിച്ചായിരുന്നു എന്നാണ് ഹേമന്ത് സോറന്‍ ആരോപിച്ചിരുന്നു.

ഗോത്ര വര്‍ഗക്കാരനായ തന്നെ ഇഡി ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌തതായും സോറന്‍ ആരോപിക്കുന്നുണ്ട്. ഹേമന്ത് സോറന്‍റെ പരാതിയില്‍ ജനുവരി 31ന് റാഞ്ചി പൊലീസ് എസ്‌ടി-എസ്‌സി നിയമത്തിലെ സെക്ഷന്‍ 3(1) (പി) (ആര്‍) (എസ്) (യു) പ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു. ജനുവരി 31നാണ് ഹേമന്ത് സോറനെ ഇഡി അറസ്‌റ്റ് ചെയ്‌തത്.

പട്ടിക ജാതി-പട്ടിക വര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം ഹേമന്ത് സോറന്‍ സമര്‍പ്പിച്ച പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് റാഞ്ചി പൊലീസ് ഇഡിക്ക് നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ പരാതിയ്‌ക്കെതിരെ ഇഡി ഝാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പിന്നാലെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കരുത് എന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

Also Read:ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഹേമന്ത് സോറന് അനുമതി നിഷേധിച്ച് കോടതി

ABOUT THE AUTHOR

...view details