ന്യൂഡല്‍ഹി :ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് അന്ത്യശാസനം നൽകി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് സംഘം. ജനുവരി 31 നകം ഹേമന്ത് സോറൻ ഹാജരാകണമെന്ന് ഇഡി.
കള്ളപ്പണം വെളുപ്പിക്കൽ കേസ് ; ഹേമന്ത് സോറന് അന്ത്യശാസനം - കള്ളപ്പണം വെളുപ്പിക്കൽ കേസ്
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ജനുവരി 31 നകം ഹാജരാകണമെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്
Published : Jan 29, 2024, 11:02 AM IST
|Updated : Jan 29, 2024, 11:23 AM IST
ജനുവരി 16 നും 20 നും ഇടയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി സോറന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ 20 ന് തന്‍റെ വസതിയിലെത്തി മൊഴി രേഖപ്പെടുത്താൻ അദ്ദേഹം ആവശ്യപ്പെട്ടു. ചോദ്യം ചെയ്യലിന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം 7 തവണ ഇ ഡി നോട്ടീസ് അയച്ചിട്ടും ഹാജരാകാൻ ഹേമന്ത് സോറൻ തയ്യാറായില്ലായിരുന്നു.
ജാര്‍ഖണ്ഡിലെ ഭൂമിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഐഎഎസ് ഓഫീസറടക്കം 14 പേര്‍ നേരത്തെ അറസ്‌റ്റിലായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ അനധികൃത ഖനികളുമായി ബന്ധപ്പെട്ട കേസിലും ഇ ഡി ഹേമന്ത് സോറനെ ചേദ്യം ചെയ്‌തിരുന്നു.