പട്‌ന (ബിഹാർ) :ബുധനാഴ്‌ച (ഏപ്രിൽ 24) രാത്രി പട്‌നയിൽ ജനതാദൾ യുണൈറ്റഡ് (ജെഡിയു) നേതാവ് സൗരഭ് കുമാറിനെ ബൈക്കിലെത്തിയ അക്രമികൾ വെടിവച്ചുകൊന്നു. സൗരഭ് കുമാർ വിവാഹ സത്‌കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ജെഡിയു നേതാവിന് ഒപ്പമുണ്ടായിരുന്ന ആൾക്കും പരിക്കേറ്റു.
"സൗരഭ് കുമാർ തന്‍റെ സുഹൃത്തുക്കളോടൊപ്പം ഒരു റിസപ്‌ഷനിൽ പങ്കെടുക്കാൻ പോയിരുന്നു. അവിടെ നിന്ന് മടങ്ങുന്ന വഴി മോട്ടോർ സൈക്കിളിൽ വന്ന അജ്ഞാതരായ അക്രമികൾ അദ്ദേഹത്തെ വെടിവയ്‌ക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, നേതാവിന്‍റെ കൂടെയുണ്ടായിരുന്ന മുൻമുൻ കുമാർ എന്നയാൾക്കും പരിക്കേറ്റു.