ഇന്‍ഡോര്‍: ഒട്ടകത്തെ സിഗററ്റ് വലിപ്പിക്കാന്‍ ശ്രമം നടത്തിയ യുവാവിനെതിരെ കേസ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഇന്‍ഡോറിലെ നഖ്രെയില്‍ ധനിയിലുള്ള ഒരു സ്വകാര്യ റിസോര്‍ട്ട് ജീവനക്കാരനാണ് ഒട്ടകത്തിന്‍റെ മൂക്കിലേക്ക് സിഗറ്റ് വച്ച് കൊടുത്തത്. ഈ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.
ഒട്ടകത്തെക്കൊണ്ട് സിഗററ്റ് വലിപ്പിച്ചു; പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍ - cigarette to a camel in Indore - CIGARETTE TO A CAMEL IN INDORE
ഒട്ടകത്തിന്‍റെ മൂക്കിലേക്ക് യുവാവ് സിഗററ്റ് വച്ച് കൊടുക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ പ്രതിഷേധവുമായി മൃഗസ്നേഹികള്‍ രംഗത്തെത്തി. യുവാവിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യം.
MP: Indore: Complaint filed in police station against a young man who gave a cigarette to a camel in Indore
Published : Apr 18, 2024, 10:51 PM IST
യുവാവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികള്‍ രംഗത്തെത്തി. പ്രിയാന്‍ഷു ജെയിന്‍ എന്നയാളാണ് പീപ്പിള്‍ ഫോര്‍ ആനിമല്‍സിന് വേണ്ടി പരാതി നല്‍കിയത്. യുവാവിനെതിെര കര്‍ശന നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read:നീർനായ ആക്രമണം രൂക്ഷം; സമരത്തിനൊരുങ്ങി ഇരുവഞ്ഞിപ്പുഴ ആക്ഷൻ കമ്മിറ്റി