ന്യൂഡൽഹി: മുംബൈ വിമാനത്താവളത്തിൽ നിന്നും മിഡിൽ ഈസ്‌റ്റിലെ രണ്ട് നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന രണ്ട് ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി. സുരക്ഷാ നടപടികളുടെ ഭാഗമായി ഇൻഡിഗോയുടെ രണ്ട് വിമാനങ്ങളും ഐസൊലേഷൻ ബേയിലേക്ക് മാറ്റി. മുംബൈയിൽ നിന്ന് മസ്‌കറ്റിലേക്കുള്ള ഇൻഡിഗോ 6E 1275, ജിദ്ദയിലേക്ക് സർവീസ് നടത്തുന്ന 6E 56 എന്നീ വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇക്കാര്യം ഇൻഡിഗോ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രോട്ടോക്കോൾ അനുസരിച്ച്, വിമാനങ്ങള്‍ ഐസൊലേഷൻ ബേയിലേക്ക് മാറ്റിയതായി അദ്ദേഹം വ്യക്തമാക്കി. സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ പാലിച്ച്, നിർബന്ധിത സുരക്ഷാ പരിശോധനകൾ ഉടനടി ആരംഭിച്ചു. വിമാനയാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കിയെന്നും അസൗകര്യത്തിൽ തങ്ങള്‍ ആത്മാർഥമായി ഖേദിക്കുന്നതായും ഇൻഡിഗോ വക്താവ് കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെ, മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് നേരത്തെ ഡൽഹിയില്‍ തിരിച്ചിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇൻഡിഗോ വിമാനങ്ങൾക്ക് നേരെയും ഭീഷണി ഉയര്‍ന്നിരിക്കുന്നത്.
Also Read:ബോംബ് ഭീഷണി; ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ ഇറക്കി