ന്യൂഡൽഹി: നളന്ദ സർവകലാശാലയിലെ ആസിയാൻ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യ. ലാവോസിലെ ആസിയാന്‍ ഉച്ചകോടിയില്‍ നരേന്ദ്ര മോദി പങ്കെടുത്തതിന് പിന്നാലെയാണ് പ്രഖ്യാപനം. നളന്ദ സർവകലാശാലയുടെ പുനരുജ്ജീവനത്തിന് ഈസ്റ്റ് ഏഷ്യ ഉച്ചകോടി പങ്കാളിത്ത രാജ്യങ്ങളിൽ നിന്നും പിന്തുണ ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. നളന്ദ സർവകലാശാലയിൽ നടക്കുന്ന ഉന്നത വിദ്യാഭ്യാസ തലവന്മാരുടെ കോൺക്ലേവിലേക്ക് ഇഎഎസ് രാജ്യങ്ങളെയും മോദി ക്ഷണിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നളന്ദ സർവകലാശാലയുടെ പുനരുജ്ജീവനത്തിന്‍റെ ഭാഗമായാണ് സ്കോളർഷിപ്പുകൾ ഇരട്ടിയാക്കാനുള്ള തീരുമാനം. ലോകമെമ്പാടുമുള്ള വിദ്യാര്‍ഥികളെയും പണ്ഡിതന്മാരെയും ഇങ്ങോട്ട് ആകര്‍ഷിക്കാനും അക്കാദമിക് അന്തരീക്ഷം മെച്ചപ്പെടുത്താനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസത്തില്‍ ഒരു പ്രധാന കേന്ദ്രമായി നളന്ദ സര്‍വകലാശാലയെ ഉയര്‍ത്തുന്നതിന് സർക്കാർ സാമ്പത്തിക പിന്തുണയടക്കം നൽകിവരുന്നുണ്ട്.