ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്‌റ്റിനെതിരെ പരാമര്‍ശം നടത്തിയ ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ നടപടിയില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ. ജര്‍മ്മന്‍ സ്ഥാനപതി ജോര്‍ജ് എന്‍സ് വെയ്‌ലറിനെ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ വിളിച്ച് വരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. ഇത്തരത്തിലുള്ള പക്ഷപാതപരമായ പരാമര്‍ശങ്ങള്‍ സ്വാഗതാര്‍ഹമല്ല. ഇന്ത്യയുടെ നീതിന്യായ സംവിധാനത്തിലുള്ള കടന്നുകയറ്റമാണ് ജര്‍മ്മനിയുടെ നടപടിയെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. (India Summons German Deputy Chief Of Mission).
കെജ്‌രിവാളിന്‍റെ അറസ്‌റ്റ് തങ്ങള്‍ ഗൗരവത്തില്‍ എടുത്തിട്ടുണ്ടെന്ന് ജര്‍മ്മന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നു. നീതിന്യായ സംവിധാനത്തിന്‍റെ സ്വാതന്ത്ര്യവും നിലവാരവും കാത്തുസൂക്ഷിക്കുമെന്ന് തങ്ങള്‍ കരുതുന്നുവെന്നും അടിസ്ഥാന ജനാധിപത്യ തത്വങ്ങള്‍ കേസില്‍ പാലിക്കുമെന്ന് കരുതുന്നുവെന്നുമായിരുന്നു ജര്‍മ്മനിയുടെ പ്രതികരണം.