ചണ്ഡീഗഡ്: പഞ്ചാബ് ഹൈവേ കവര്‍ച്ച സംഘം തലവന്‍ അറസ്റ്റില്‍. അംബാല-ദേര-ബസി ഹൈവേയില്‍ വാഹനങ്ങൾ ലക്ഷ്യമിട്ടു കവര്‍ച്ച നടത്തുന്ന സംഘത്തിന്‍റെ തലവന്‍ സത്പ്രീത് സിങ് സതിയാണ് പഞ്ചാബ് പൊലീസിന്‍റെ പിടിയിലായത്. ഞായറാഴ്‌ച മൊഹാലിയിലെ ലാൽഡുവിലുണ്ടായ ഏറ്റുമട്ടലിനെ തുടര്‍ന്നാണ് സത്‌പ്രീത് പിടിയിലാകുന്നത്.
രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സസ്‌നഗർ പൊലീസ് കവര്‍ച്ച സംഘത്തെ വളഞ്ഞു. തുടര്‍ന്ന് പൊലീസും അക്രമി സംഘവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇരുഭാഗവും വെടിയുതിര്‍ക്കുകയും വെടിവയ്‌പ്പില്‍ കവര്‍ച്ച സംഘത്തിന്‍റെ സൂത്രധാരന് പരിക്കേല്‍ക്കുകയും ചെയ്‌തു.
In a major breakthrough, @sasnagarpolice apprehendes Satpreet Singh @ Satti, Kingpin of a Highway Robbers Gang, after a brief exchange of fire near Village Lehli. The gang targeted vehicles on the #Ambala-#DeraBassi Highway and was involved in multiple armed robberies across… pic.twitter.com/wcLMsHkRct
— DGP Punjab Police (@DGPPunjabPolice) November 17, 2024
പരിക്കേറ്റ സത്‌പ്രീതിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് നിന്ന് ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളും കണ്ടെടുത്തു. ഇയാളുടെ മറ്റ് കൂട്ടാളികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പഞ്ചാബിലും ഹരിയാനയിലുമായി നിരവധി കവർച്ചകളാണ് സംഘം നടത്തിയിട്ടുളളത്. തോക്ക് ചൂണ്ടി വാഹനയാത്രക്കാരുടെ കൈയിലെ പണം, മൊബൈൽ ഫോണുകൾ, സ്വർണാഭരണങ്ങൾ എന്നിവ പിടിച്ചെടുക്കുന്നതാണ് സംഘത്തിന്‍റെ രീതി. ഇവര്‍ക്കെതിരെ നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിരുന്നു. വളരെക്കാലമായുളള അന്വേഷണത്തിനൊടുവിലാണ് പൊലീസിന് കവര്‍ച്ച സംഘത്തെ പിടികൂടാനായത്.
Also Read: കർണാടകയിൽ കവർച്ച ശ്രമത്തിനിടെ ജ്വല്ലറി ഉടമയെയും തൊഴിലാളിയെയും നാലംഗ സംഘം വെടിവച്ചു