കേരളം

kerala

ETV Bharat / bharat

ആഗോള എയ്‌റോസ്‌പേസ് ഹബ്ബാകാന്‍ ഇന്ത്യ ഒരുങ്ങുന്നു: ആനന്ദ് രതിയുടെ റിപ്പോർട്ട് - INDIA TO BECOME GLOBALAEROSPACEHUB

2028 ആകുമ്പോഴേക്കും ആഗോളതലത്തിൽ പരിപാലനം, അറ്റകുറ്റപ്പണി, പരിശോധന മേഖല(എംആർഒ) 110 ബില്യൺ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്.

GLOBAL AEROSPACE HUB  ANAND RATHI REPORT  ADVANCED ELECTRONICS SYSTEMS  MRO SECTOR
Representative Image (ANI)

By ETV Bharat Kerala Team

Published : Feb 20, 2025, 11:11 AM IST

മുംബൈ : 2030 ആകുമ്പോഴേക്കും ആഗോള ഏവിയോണിക്‌സ്, അഡ്വാൻസ്‌ഡ് ഇലക്‌ട്രോണിക്‌സ് സിസ്‌റ്റംസ് വിപണി 63.34 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്. ഇത് 2020ലെ 34.9 ബില്യൺ ഡോളറിൽ നിന്ന് ഇരട്ടിയോളം വർധിക്കുമെന്ന് സാമ്പത്തിക ഉപദേശക സ്ഥാപനമായ ആനന്ദ് രതിയുടെ റിപ്പോർട്ട് പറയുന്നു.

വിമാന സുരക്ഷ ഉറപ്പാക്കുന്നതിൽ പരിപാലനം, അറ്റകുറ്റപ്പണി, പരിശോധന മേഖല (Maintenance, Repair and Overhaul - MRO) നിർണായക പങ്കാണ് വഹിക്കുന്നത്. 2028 ആകുമ്പോഴേക്കും ആഗോളതലത്തിൽ ഇത് 110 ബില്യൺ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

'ആഗോള വിമാനങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ചയിലൂടെ എംആർഒ മേഖലയും ഇന്ത്യയും ഒരു ആഗോള എയ്‌റോസ്‌പേസ് പവർഹൗസായി മാറാനുള്ള പാതയിലാണ്' എന്ന് ആനന്ദ് രതി അഡ്വൈസേഴ്‌സ് ലിമിറ്റഡിലെ ഇൻവെസ്‌റ്റ്‌മെന്‍റ് ബാങ്കിങ് സിഇഒ സമീർ ബഹൽ പറഞ്ഞു.

'വ്യവസായം പ്രിസിഷൻ എഞ്ചിനീയറിങ്, ഡിജിറ്റൽ പരിവർത്തനം, ഓട്ടോമേഷൻ എന്നിവ സ്വീകരിക്കുമ്പോൾ, ഇന്ത്യയുടെ എയ്‌റോസ്‌പേസ് നവീകരണത്തിനും വളർച്ചയ്ക്കും അത് ഏറെ അനുയോജ്യമാണ്. ആഗോള ഒഇഎമ്മുകൾ, സ്വകാര്യ നിക്ഷേപകർ, മൂലധന വിപണികൾ എന്നിവ നിക്ഷേപത്തിന് ഇന്ധനമാകുന്നതോടെ രാജ്യം ആകാശ യാത്രകളെ പുനർനിർവചിക്കാൻ ഒരുങ്ങുകയാണ്. ഭാവി നമുക്ക് മുകളിലല്ല - അത് നാം തന്നെ നിര്‍മിച്ചെടുക്കുകയാണ്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആകെ വിമാന ചെലവിന്‍റെ ഏകദേശം 40 ശതമാനം വരുന്ന എയ്‌റോസ്‌പേസ് വിപണിയുടെ ഏറ്റവും വലിയ വിഭാഗത്തെയാണ് എയ്‌റോസ്ട്രക്‌ചറുകൾ പ്രതിനിധീകരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മെറ്റീരിയൽ സയൻസ്, ഡ്യുവൽ സോഴ്‌സിങ്, ആഫ്റ്റർ മാർക്കറ്റ് സേവനങ്ങൾ, അഡിറ്റീവ് നിർമാണ സാങ്കേതിക വിദ്യകൾ എന്നിവയിലെ പുരോഗതിയുടെ ഫലമായി 2028 വരെ ഈ വിഭാഗം അതിന്‍റെ ആധിപത്യം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള വിമാന എഞ്ചിൻ വിപണിയുടെ മൂല്യം 100 ബില്യൺ യുഎസ് ഡോളറിലധികമാകുന്നുവെന്നും, ഒരു വിമാനത്തിന്‍റെ മൊത്തം ചെലവിന്‍റെ ഏകദേശം 20 ശതമാനവും എഞ്ചിനുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

യാത്രക്കാരുടെ എണ്ണത്തിലെ വർധനവ്, തുടർച്ചയായ ഗവേഷണ വികസന നിക്ഷേപങ്ങൾ, ഇന്ധനക്ഷമത മെച്ചപ്പെടുത്തലുകൾ, ഇലക്ട്രിക്, ഹൈബ്രിഡ് പ്രൊപ്പൽഷൻ സാങ്കേതികവിദ്യകളുടെ ആവിർഭാവം തുടങ്ങിയ ഘടകങ്ങൾ വിപണി വളർച്ചയെ നയിക്കുന്നു. വാണിജ്യ യാത്രാ വിമാനങ്ങൾ വാങ്ങുന്ന ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാകാൻ ഒരുങ്ങുന്ന ഇന്ത്യയ്ക്ക് എംആർഒ സേവനങ്ങൾക്കായുള്ള ആവശ്യം വർധിച്ചുവരികയാണ്.

നിലവിൽ എംആർഒ സേവനങ്ങളുടെ 90 ശതമാനവും ഔട്ട്‌സോഴ്‌സ് ചെയ്‌തിരിക്കുന്നു, ഇത് ആഭ്യന്തര കമ്പനികൾക്ക് ഗണ്യമായ വളർച്ചാ അവസരമാണ് എടുത്തുകാണിക്കുന്നത്. ലോകമെമ്പാടുമുള്ള എയ്‌റോസ്‌പേസ് വ്യവസായത്തിന്‍റെ വളർച്ചാ സാധ്യതകൾ വർധിച്ചുവരുന്ന വ്യോമ യാത്രാ ആവശ്യകത, വികസിക്കുന്ന വിമാന കപ്പലുകൾ, ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതി എന്നിവയാൽ സമ്പന്നമാണ്. 2042ഓടെ ആഗോള വിമാനങ്ങളുടെ എണ്ണം ഇരട്ടിയാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

Also Read:കാനഡയിൽ വിമാനാപകടം: തലകീഴായി മറിഞ്ഞ് കത്തി നശിച്ചു; 18 പേർക്ക് പരിക്ക്

ABOUT THE AUTHOR

...view details