ന്യൂഡല്‍ഹി:ഗൗതം അദാനിക്കെതിരായ കൈക്കൂലി കേസ് ചര്‍ച്ച ചെയ്യാത്തതില്‍ പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധിച്ച് ഇന്ത്യാ സഖ്യം. 'മോദി അദാനി ഏക് ഹേ', (മോദിയും അദാനിയും ഒറ്റക്കെട്ട്) 'അദാനി സേഫ് ഹേ' (അദാനി സേഫ് ആണ്) എന്നിങ്ങനെ എഴുതിയ സ്റ്റിക്കറുകൾ പതിച്ച കറുത്ത ജാക്കറ്റുകൾ ധരിച്ചാണ് ഇന്ത്യാ സഖ്യത്തിലെ നേതാക്കൾ പാർലമെന്‍റ് വളപ്പിൽ പ്രതിഷേധിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രിയങ്കാ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് എംപിമാരും, സിപിഎം, സിപിഐ, ആർജെഡി തുടങ്ങി നിരവധി പ്രതിപക്ഷ പാർട്ടികളുടെ എംപിമാരും പ്രതിഷേധത്തിൽ പങ്കെടുത്തു. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരെ അന്വേഷണം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
കൈക്കൂലി, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി അദാനിക്കെതിരെ യുഎസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം പാർലമെന്‍റിൽ ചർച്ച ചെയ്യണമെന്നും, മോദി ഈ വിഷയത്തിൽ സഭയിൽ സംസാരിക്കണമെന്നും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ആവശ്യപ്പെട്ടു.
സംവിധാൻ സദന് മുന്നിൽ അണിനിരന്ന എംപിമാര്‍ മോദിക്കും അദാനിക്കുമെതിരെ മുദ്രാവാക്യം ഉയര്‍ത്തി. പാർലമെന്‍റ് ഗേറ്റിന് മുന്നിൽ പ്രതിഷേധം നടത്തരുതെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം എംപിമാരോട് അഭ്യർഥിച്ചിരുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിലും പാര്‍ലമെന്‍റിന് പുറത്ത് പ്രതിപക്ഷ എംപിമാർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അതേസമയം അദാനിക്കെതിരായ പ്രതിഷേധത്തിൽ നിന്ന് തൃണമൂൽ കോൺഗ്രസ് വിട്ടുനിന്നു.
Also Read:മഹാരാഷ്‌ട്രയെ നയിക്കാൻ ദേവേന്ദ്ര ഫഡ്‌നാവിസ്; ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും, ഘടകകക്ഷികള്‍ക്കും സുപ്രധാന ചുമതല