ഹൈദരബാദ്: തെലങ്കാനയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് റെക്കോഡ് താപനില. ആറ് ജില്ലകളിൽ 45 ഡിഗ്രിക്ക് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. നൽഗൊണ്ട ജില്ലയിലെ മഡുഗുലപ്പള്ളി മണ്ഡലത്തിലും മഞ്ചിരിയാല ജില്ലയിലെ ഹാജിപൂർ മണ്ഡലത്തിലുമാണ് ഏറ്റവും ഉയർന്ന താപനിലയായ 45.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ നൽഗൊണ്ട ജില്ലയിൽ ഏപ്രിൽ മാസത്തിലെ ഏറ്റവും ഉയർന്ന താപനിലയാണിത്. കൂടാതെ അഞ്ച് ജില്ലകളിലായി 44.9 ഡിഗ്രിയും നാല് ജില്ലകളിലായി 44.8 ഡിഗ്രിയും രേഖപ്പെടുത്തി.
അതേസമയം സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണവും ഏറുകയാണ്. രാജണ്ണ സിരിസില്ല ജില്ലയിലെ ചന്ദുർത്തി മണ്ഡലത്തിൽ മത്കം ഗംഗാറാം (42), കരിംനഗർ ജില്ലയിലെ ശങ്കരപട്ടണം മണ്ഡലത്തിലെ മൊളങ്കൂരിൽ മത്കം ഗംഗാറാം (42), കുമുരം ഭീം ജില്ലയിലെ കൗടാല മണ്ഡലത്തിലെ ജനകത്തിൽ തുഴൻ മധുകർ (24), ധാരൂരിൽ കാവാലി വെങ്കിട്ടമ്മ (60). ജോഗുലംബ ഗഡ്‌വാല ജില്ലയിലെ ഇന്ദ്രവെല്ലി മണ്ഡലത്തിലെ ദസ്‌നാപൂർ പഞ്ചായത്തിലെ ദസ്‌നാപൂർഗുഡയിൽ കരാഡെ വിഷ്‌ണു (45) എന്നിവരാണ് സൂര്യാഘാതമേറ്റ് മരണപ്പെട്ടത്.
ചൂട് 45 ഡിഗ്രിക്ക് മുകളിലുള്ള പ്രദേശങ്ങളിൽ പ്രായമായവര്‍ക്കും കുട്ടികൾക്കും രോഗികൾക്കും ഭീഷണിയാണെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകി. എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ കൃത്യമായ മുൻകരുതലുകൾ എടുക്കാന്‍ നിർദമുണ്ട്. അതേസമയം ഏപ്രില്‍ 18-ന് സംസ്ഥാനത്തെ ആറ് ജില്ലകളിലായി 17 മണ്ഡലങ്ങളിൽ ആലിപ്പഴ വീഴ്‌ചയുണ്ടായിരുന്നു.
കാലാവസ്ഥ മുന്നറിയിപ്പ്: സംസ്ഥാനത്ത് ആലിപ്പഴ മഴ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് നൽകി. ഈ മാസം 19, 20 തീയതികളിൽ എല്ലാ ജില്ലകളിലും 41 മുതൽ 44 ഡിഗ്രി വരെ താപനില രേഖപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 40 ഡിഗ്രിയിൽ താഴെ രേഖപ്പെടുത്താൻ സാധ്യതയുള്ളതിനാല്‍ 19, 20, 21 തീയതികളിൽ പലയിടത്തും ഇടിയും മിന്നലും ശക്തമായ കാറ്റുമുള്ള മിതമായ മഴയുണ്ടാകുമെന്ന് അറിയിച്ചു.
21-ന് ഗഡ്‌വാല, മഹബൂബ്‌നഗർ, നാഗർകുർണൂൽ, നാരായണപേട്ട്, വനപർത്തി ജില്ലകളിലും, 22-ന് ഈ ജില്ലകൾക്കൊപ്പം ഹൈദരാബാദ്, കാമറെഡ്ഡി, വികാരാബാദ്, രംഗറെഡ്ഡി, സിറിസില്ല, പെദ്ദപ്പള്ളി, നിസാമാബാദ്, മേഡ്‌ചൽ മൽകാജിഗിരി, കരിംനഗർ, ജഗിത്യാല ജില്ലകളിലും യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നൽകി.
ALSO READ:തെലങ്കാനയിൽ സൂര്യാഘാതത്തില്‍ രണ്ട് മരണം ; ഉയർന്ന താപനില 44.7 ഡിഗ്രി സെൽഷ്യസ്