കേരളം

kerala

ETV Bharat / bharat

സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ കുതിപ്പുണ്ടാകും; ഐസിആര്‍എ റിപ്പോര്‍ട്ട് - INDIA GDP GROWTH IN THIRD QUARTER

സാമ്പത്തിക സൂചകങ്ങൾ മെച്ചപ്പെടുന്നതും വിവിധ മേഖലകളിലെ പ്രവർത്തനം ശക്തമാകുന്നതുമാണ് വളര്‍ച്ചയ്ക്ക് കാരണം.

INDIA GDP GROWTH  INDIAN ECONOMY STATUS  ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കുതിപ്പ്  ഇന്ത്യന്‍ ജിഡിപി മൂന്നാം പാദം
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Nov 21, 2024, 10:51 PM IST

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയില്‍ വളര്‍ച്ചയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ആദ്യ പകുതിയെ (ഏപ്രിൽ-സെപ്റ്റംബർ 2024) അപേക്ഷിച്ച് മൂന്നാം പാദത്തില്‍ (ഒക്‌ടോബർ-ഡിസംബർ 2024) ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുമെന്നാണ് ഐസിആര്‍എയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

സാമ്പത്തിക സൂചകങ്ങൾ മെച്ചപ്പെടുന്നതും വിവിധ മേഖലകളിലെ പ്രവർത്തനം ശക്തമാകുന്നതുമാണ് വളര്‍ച്ചയ്ക്ക് കാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വാഹന മേഖലയിലടക്കം അനുകൂല പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

വാഹന രജിസ്ട്രേഷൻ 2024 ഒക്‌ടോബറിൽ 32.4 ശതമാനമായി ഉയർന്നു. 2024 സെപ്റ്റംബറില്‍ ഇത് 8.7 ശതമാനം മാത്രമായിരുന്നു. ഇരുചക്ര വാഹനങ്ങൾക്കും പാസഞ്ചർ വാഹനങ്ങൾക്കുമുള്ള ശക്തമായ ഡിമാൻഡാണ് ഈ വർദ്ധനവിന് കാരണമായത്.

പെട്രോൾ ഉപഭോഗം സെപ്റ്റംബറിലെ 3.0 ശതമാനത്തിൽ നിന്ന് 8.7 ശതമാനമായും ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 6.4 ശതമാനത്തിൽ നിന്ന് 9.6 ശതമാനമായും ഉയർന്നു. കൂടാതെ, ഇരുചക്രവാഹന ഉൽപാദനം 13.4 ശതമാനം വർധിച്ചു. റെയിൽ ചരക്ക് ഗതാഗതം 0.7 ശതമാനത്തിൽ നിന്ന് 1.5 ശതമാനമായി മെച്ചപ്പെട്ടു. ഡീസൽ ഉപഭോഗം സെപ്റ്റംബറിൽ 1.9 ശതമാനം കുറഞ്ഞതിന് ശേഷം 0.1 ശതമാനം വളർച്ച രേഖപ്പെടുത്തി. രാജ്യത്തിന്‍റെ എണ്ണ ഇതര കയറ്റുമതിയും ശക്തമായ പ്രകടനമാണ് കാഴ്‌ച വച്ചത് എന്നും ഈ റിപ്പോർട്ട് പറയുന്നു.

സെപ്റ്റംബറിലെ 6.8 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2024 ഒക്‌ടോബറിൽ 25.6 ശതമാനം വളർച്ച കൈവരിച്ചു. ഇലക്‌ട്രോണിക് സാധനങ്ങൾ, എഞ്ചിനീയറിങ് സാധനങ്ങൾ, രാസവസ്‌തുക്കൾ, റെഡിമെയ്‌ഡ് വസ്‌ത്രങ്ങൾ എന്നിവയാണ് വളർച്ചയില്‍ പ്രധാന പങ്കുവഹിച്ചത്.

സാമ്പത്തിക പ്രവർത്തനങ്ങളുടെ സംയോജിത സൂചകമായ ഐസിആർഎയുടെ ബിസിനസ് ആക്‌ടിവിറ്റി മോണിറ്റർ, 2024 ഒക്‌ടോബറിൽ 10.1 ശതമാനം വളർച്ച രേഖപ്പെടുത്തി. എട്ട് മാസത്തെ ഏറ്റവും ഉയർന്ന വളർച്ചയാണിത്.

Also Read:ഓഹരി വിപണിയില്‍ തകര്‍ന്നടിഞ്ഞ് അദാനി കമ്പനികള്‍

ABOUT THE AUTHOR

...view details