മുംബൈ :ഐസ്‌ക്രീം കഴിച്ചുകൊണ്ടിരിക്കെ, അതിലുണ്ടായിരുന്ന മനുഷ്യ വിരലിന്‍റെ കഷണം വായില്‍ തടയുകയായിരുന്നുവെന്ന് വിശദീകരിച്ച് മുംബൈ സ്വദേശിയായ ഡോക്‌ടര്‍. ഓർലെം ബ്രണ്ടൻ സെറാവോ എന്ന ഡോക്‌ടര്‍ ഒരു ആപ്പ് വഴി ഓര്‍ഡര്‍ ചെയ്‌ത ഐസ്ക്രീമില്‍ മനുഷ്യന്‍റെ അറ്റ വിരല്‍ഭാഗം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഐസ്ക്രീമിൽ കണ്ടെത്തിയ വിരല്‍ഭാഗം പരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് ഡോക്‌ടര്‍ പറയുന്നതിങ്ങനെ. 'ഞാൻ മൂന്ന് ഐസ്ക്രീമുകൾ ഓർഡർ ചെയ്‌തിരുന്നു. അതിലൊന്ന് കഴിച്ചുകൊണ്ടിരിക്കെ എന്തോ ഒരു കഷണം വായിൽ തടഞ്ഞു. അത് ചിക്കൻ പീസ് അല്ലെന്ന് പെട്ടെന്ന് മനസിലായി. ഒരു എംബിബിഎസ് ഡോക്‌ടര്‍ കൂടിയായതിനാല്‍ അത് മനുഷ്യന്‍റെ വിരലാണെന്ന് പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. പുറത്തെടുത്ത് പരിശോധിച്ചപ്പോള്‍ ശരിക്കും ഞെട്ടലായിരുന്നു'.