ഹൈദരാബാദ് : ബോളിവുഡ് സൂപ്പര്‍താരങ്ങളായ സല്‍മാന്‍ ഖാന്‍റെയും ഷാരുഖ് ഖാന്‍റെയും ദീര്‍ഘകാലത്തെ കുടിപ്പക അവസാനിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് മുതിര്‍ന്ന രാഷ്‌ട്രീയ നേതാവും സോഷ്യലിസ്‌റ്റുമായ ബാബ സിദ്ദിഖി. കത്രീന കൈഫിന്‍റെ 2008ലെ പിറന്നാള്‍ ആഘോഷത്തില്‍ വച്ച് ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് വര്‍ഷങ്ങളോളം ഇരുവര്‍ക്കുമിടയില്‍ ശത്രുത നിലനിര്‍ത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഈ തര്‍ക്കത്തിന് പിന്നാലെ ബോളിവുഡ് ലോകം രണ്ട് ചേരിയിലായി നിലയുറപ്പിക്കുകയും ചെയ്‌തു. ഇവരുടെ ശത്രുത ആരാധകരിലും സഹതാരങ്ങളിലും ഏറെ സംഘര്‍ഷവും ഉണ്ടാക്കിയിരുന്നു. അഞ്ച് വര്‍ഷത്തോളം ഇരുവരും സഹകരിക്കാതെയായിരുന്നു.
ഇത് ബോളിവുഡിലെ സൗഹാര്‍ദ അന്തരീക്ഷത്തില്‍ തൊട്ടറിയാവുന്ന ഒരു ശൂന്യത സൃഷ്‌ടിച്ചിരുന്നു. ഈ അസ്വസ്ഥമായ കാലത്ത് സിദ്ദിഖിയുടെ ഇഫ്‌താര്‍ വിരുന്നാണ് ഇരുവര്‍ക്കുമിടയിലെ മഞ്ഞുരുകലിന് വേദിയായത്. ചലച്ചിത്ര ലോകത്ത് നിന്നുള്ള നിരവധി താരങ്ങള്‍ അണിനിരക്കുന്ന വേദിയാണ് സിദ്ദിഖിയുടെ ഇഫ്‌താര്‍ വിരുന്നുകള്‍.
വര്‍ഷം തോറും നടത്തി വരുന്ന ഈ ചടങ്ങ് അത്യാഢംബരത്തിന്‍റെയും വൈവിധ്യമാര്‍ന്ന സംഘങ്ങളുടെ ഒത്തുചേരലിന്‍റെയും എല്ലാം ഉദാത്ത മാതൃകയായിരുന്നു. 2013 ഏപ്രില്‍ പതിനേഴിന് നടന്ന ഇഫ്‌താര്‍ വിരുന്നിലാണ് ഇരുതാരങ്ങളുടെയും ഇടയിലെ മഞ്ഞുരുകിയത്. ഇഫ്‌താര്‍ വിരുന്നില്‍ ഇരുവര്‍ക്കുമുള്ള ഇരിപ്പിടങ്ങള്‍ ഒരുക്കിയത് മുതല്‍ ഇരുവര്‍ക്കുമിടയിലുള്ള ശത്രുത തീര്‍ക്കാനുള്ള നടപടികള്‍ സിദ്ദിഖി തുടങ്ങിയിരുന്നു.
ഷാരൂഖിനെയും സല്‍മാനെയും അടുത്തടുത്തുള്ള ഇരിപ്പിടങ്ങളില്‍ എത്തിച്ചു. ഇരുവരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടുമെന്ന് തന്നെയാണ് സല്‍മാന്‍റെ പിതാവ് ഉറപ്പിച്ചത്. എന്നാല്‍ ഇരുവരും പരസ്‌പരം ആശ്ലേഷിച്ച ക്യാമറയില്‍ പകര്‍ത്തപ്പെട്ട ആ നിമിഷം ആരാധകരുടെ കയ്യടി നേടി. ഇരുവരും തമ്മിലുള്ള ബന്ധത്തിലെ ഒരു വഴിത്തിരിവാകുകയായിരുന്നു ആ നിമിഷം.
കൊടുംശത്രുതയ്ക്ക് വിരാമമാകുകയും ചെയ്‌തു. ഇരുവരും തമ്മിലുള്ള ആലിംഗനത്തിന് ശേഷം ബോളിവുഡ് ലോകം ആശ്വാസനിശ്വാസമുതിര്‍ത്തു. നേരത്തെ ഇത്തരമൊരു അനുരഞ്ജന ശ്രമം അസാധ്യമെന്ന് തന്നെയായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം പുനസ്ഥാപിച്ചതില്‍ തനിക്ക് വലിയ പങ്കൊന്നും ഇല്ലെന്ന വിധത്തിലായിരുന്നു സിദ്ദിഖിയുടെ പ്രതികരണം.
ഇരുവരും ഇതാഗ്രഹിച്ചിരുന്നു. അതിന് ദൈവം ഒരു മാര്‍ഗം കാട്ടിത്തന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡസ്‌ട്രിയിലെ തുടക്കക്കാര്‍ മുതല്‍ വന്‍താരനിരകള്‍ വരെ അണിനിരക്കുന്ന വേദിയായിരുന്നു സിദ്ദിഖിയുടെ ഇഫ്‌താര്‍ വിരുന്നുകള്‍. വലിയ താരങ്ങളും പുതുമുഖങ്ങളും തമ്മിലുള്ള ബന്ധവും ഇവിടെ ഊട്ടിയുറപ്പിക്കപ്പെട്ടിരുന്നു.
Also Read:സല്‍മാനും ഷാരൂഖുമായി ഏറെ അടുപ്പം, കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കയ്യടി; അറിയാം ആരാണ് ബാബ സിദ്ദിഖി