ഹൈദരാബാദ് : വിശേഷ ദിവസങ്ങളിലും ഉത്സവ വേളകളിലും ഒഴിവുകാലത്തും ബന്ധുവീടുകളിലേക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമൊക്കെ പോകുന്നവരാണ് നമ്മള്‍. യാത്ര പോകാനായി ഇത്തരം വേളകള്‍ക്ക് കാത്തിരിക്കുന്നവരും ഏറെയാണ്. ഗ്യാസ് ഓഫ് ആണെന്ന് വീണ്ടും വീണ്ടും ഉറപ്പിച്ച്, ലൈറ്റ് ഫാന്‍ എന്നിവയുടെ സ്വിച്ചുകള്‍ ഓഫാണോ എന്ന് നോക്കി, അലമാര പൂട്ടി, ജനല്‍ പാളികള്‍ മുറുക്കിയടച്ച് കൊളുത്തിട്ട്, വാതില്‍ പൂട്ടി താക്കോല്‍ സുരക്ഷിതമായി വയ്‌ക്കാന്‍ ശ്രമിക്കുമ്പോഴും വീട്ടിലെ മുതിര്‍ന്നവര്‍ക്ക് മനസില്‍ ഒറ്റ പ്രാര്‍ഥനയേ ഉണ്ടാകൂ... 'ദൈവമേ തിരിച്ചെത്തുമ്പോള്‍ വീടും സാധനങ്ങളും ഇതുപോലെ തന്നെ ഉണ്ടാകണേ...' എന്ന്.
കള്ളന്മാരെ പേടിച്ചാണ്, വീട് പൂട്ടിയിട്ടും ഒന്നുരണ്ടുവട്ടം പൂട്ട് വലിച്ച് നേക്കുന്നത്. ആരുവന്ന് വലിച്ചാലും പൂട്ട് തുറക്കില്ല എന്നുറപ്പിക്കാന്‍. വീടുപൂട്ടി ദൂരെയാത്രയ്‌ക്ക് പോകുമ്പോള്‍ പൊലീസില്‍ വിവരം അറിയിക്കാനുള്ള സൗകര്യം കേരള പൊലീസ് ഒരുക്കിയത് കള്ളന്മാരില്‍ നിന്ന് സുരക്ഷ നല്‍കുന്നതാണ്. അതിനാല്‍ ഇനി യാത്രയ്‌ക്ക് ധൈര്യമായി പോകാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇത്തരത്തില്‍ സംക്രാന്തിയ്‌ക്ക് പട്ടണത്തിലേക്ക് പോയ ഒരു ഗൃഹനാഥന്‍ കള്ളനെ പേടിച്ച് ചെയ്‌ത രസകരമായ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. സംഭവം അങ്ങ് ഹൈദരാബാദിലാണെങ്കിലും അദ്ദേഹത്തിന്‍റെ പ്രവൃത്തി ഇപ്പോള്‍ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണ്. ഒരു ചെറുപുഞ്ചിരിയോടെ അല്ലാതെ നമുക്കിത് കേട്ടിരിക്കാനാകില്ല.