തീയതി:16-11-2024 ശനി
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
മാസം: വൃശ്ചികം
തിഥി:കൃഷ്‌ണ പ്രഥമ
നക്ഷത്രം:കാര്‍ത്തിക
അമൃതകാലം: 06:20AM മുതല്‍ 07:47AM വരെ
ദുർമുഹൂർത്തം: 7:56AM മുതല്‍ 8:44PM വരെ
രാഹുകാലം: 09:14AM മുതല്‍ 10:41AM വരെ
സൂര്യോദയം: 06:20 AM
സൂര്യാസ്‌തമയം:05:58 PM
ചിങ്ങം: ക്രിയാത്മക ഊര്‍ജ്ജം ചിന്തകളിലും നിശ്ചയദാര്‍ഢ്യത്തിലും പ്രകടമാകും. ജോലിസാമര്‍ത്ഥ്യത്തേയും ആസൂത്രണമികവിനേയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. അത് സമൂഹിക അംഗീകാരവും നല്‍കും. പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് നല്ല ദിവസമാണ്.
കന്നി: അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന ഒരു ദിവസം ആയിരിക്കും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നം ഏറെ അസ്വസ്ഥനാക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉത്കണ്‌ഠയും ഉല്‌പാദനക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങളും നിരാശനാക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ചെയ്യുന്ന വിമര്‍ശനം വേണ്ടവിധം ശ്രദ്ധിക്കുകയില്ല. ആ വിമര്‍ശനങ്ങള്‍ സമയത്തോടൊപ്പം കടന്നുപോകുമെന്ന് കരുതുന്നു. പ്രവര്‍ത്തനവിജയം ആഗ്രഹിക്കുന്നു എങ്കില്‍ എതിരാളികളുടെ അടുത്ത ചുവടെന്ത് എന്നതിനെപ്പറ്റി ജാഗ്രത പുലര്‍ത്തുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുലാം: ഓരോ ചുവടും ശ്രദ്ധിക്കണം. വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം, ചീത്ത വാക്കുകള്‍ ഇവയെല്ലാം ദിവസത്തെ നശിപ്പിക്കാന്‍ സാദ്ധ്യത. ശ്രദ്ധയോടെ പെരുമാറുക. ഓരോ ചുവടും ഓരോ വാക്കും സൂക്ഷ്മതയോടെയും അളന്നും ഉപയോഗിക്കുക. അപ്രതീക്ഷിത സാമ്പത്തികലാഭം അല്പം ആശ്വാസവും സന്തോഷവും നല്‍കും. നിഗൂഢമായ വിഷയങ്ങള്‍, മാന്ത്രികത എന്നിവയില്‍ ആസക്തിയുണ്ടാകാന്‍ സാധ്യത. എന്നാല്‍ ആത്മീയതയും ബൗദ്ധികമായ യത്നങ്ങളും സമാധാനം നല്‍കും.
വൃശ്ചികം: ആഹ്ലാദവും ഉല്ലാസവും നിറഞ്ഞ ദിവസം. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിക്ക് പോകുകയോ അല്ലെങ്കില്‍ ഒരു ചെറു പിക്‌നിക്കിന് ഏര്‍പ്പാട് ചെയ്യുകയോ ചെയ്യുന്നത് സന്തോഷവേള പതിന്മടങ്ങാക്കാന്‍ സഹായിക്കും. പുതിയ തരം വസ്‌ത്രങ്ങളും ആഭരണങ്ങളും ധരിച്ച് നന്നായി ഒരുങ്ങാനും സാദ്ധ്യത. ജീവിതപങ്കാളി പ്രത്യേകം സ്വാദിഷ്‌ടമായ വിഭവങ്ങളും ഒരുക്കിയേക്കാം. ഷോപ്പിംഗ് പോകാനും യോഗമുണ്ട്. സമൂഹത്തില്‍ ബഹുമാനവും അംഗീകാരവും ലഭിക്കും.
ധനു: ആരോഗ്യം, സമ്പത്ത്, സന്തോഷം ഇവയെല്ലാം ഏറ്റവും മികച്ച നിലയില്‍ ധനുരാശിക്കാര്‍ക്ക് വന്ന് ചേരും. വീട്ടിലെ ഐക്യവും സമാധാനവും ദിവസം മുഴുവനും ഊര്‍ജ്ജസ്വലനും ഉന്മേഷവാനുമാക്കും. തൊഴിലില്‍ സഹപ്രവര്‍ത്തകരുടെ പിന്‍തുണയും അദ്ധ്വാനത്തിനനുസരിച്ച് ഫലവും ഉണ്ടാകുന്നത് സന്തുഷ്‌ടിയുണ്ടാക്കും. പണം വരവ് ഈ ഐശ്വര്യങ്ങള്‍ക്ക് മുകളില്‍ ഒരു അധികസുഖാനുഭവമാകും. പ്രസന്നമായ പുഞ്ചിരി നിലനിര്‍ത്തുക. ഈ അപൂര്‍വ്വദിവസം ആസ്വാദ്യമാക്കുക.
മകരം: ഈ ദിവസം മിക്കവാറും വിഷമങ്ങള്‍ നിറഞ്ഞതായിക്കും. മാതാപിതാക്കളുടേയും കുട്ടികളുടേയും അനാരോഗ്യവും അവരുമായുളള അഭിപ്രായഭിന്നതയും വിഷമതകള്‍ക്ക് ആക്കം കൂട്ടും. ഈ പ്രതിസന്ധി മൂലം തീരുമാനമെടുക്കാനുള്ള ശക്തി നഷ്‌ടപ്പെടും. മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്താന്‍ പതിവിലുമധികം അധ്വാനിക്കേണ്ടി വരും. സുഹൃത്തുക്കളുമായോ എതിരാളികളുമായോ വാദപ്രതിവാദങ്ങള്‍ക്ക് പോകാതിരിക്കുക. ശാന്തനായിരിക്കുക.
കുംഭം: ഒരൽപം കൂടുതല്‍ വികാരാവേശം കാണിക്കും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ വളരെയേറെ മികവ് പ്രകടിപ്പിക്കും. ഈ രാശിക്കാരായ സ്‌ത്രീകള്‍ ഇന്ന് സൗന്ദര്യ വര്‍ദ്ധകങ്ങള്‍ക്കായി പണം ചെലവഴിക്കും. എന്നാല്‍ ഒരു മുന്‍കരുതലുമില്ലാതെ പണം ചെലവഴിച്ച് പണസഞ്ചി കാലിയാക്കാതിരിക്കുക. വസ്‌തുവോ സ്വത്തോ സംബന്ധിച്ച ഇടപാടുകളില്‍ വളരെ ജാഗ്രത പുലര്‍ത്തുക. ബാലിശമായ വര്‍ത്തമാനം അവസാനിപ്പിച്ച് പക്വതയോടെ പെരുമാറുക.
മീനം:നക്ഷത്രങ്ങള്‍ അനുകൂലമായതുകൊണ്ട് സുപ്രധാനമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുക. അത്, ഒരു പക്ഷേ, ഫലവത്തായി തീര്‍ന്നേക്കാം. സൃഷ്‌ടിപരമായ കഴിവുകളും ഉറച്ച തീരുമാനവും ശ്രദ്ധയും വിജയത്തിലേക്ക് നയിക്കാം. അന്തിമമായി, അത് സമൂഹത്തില്‍ അന്തസ്സ് ഉയര്‍ത്തും. പിന്‍തുണക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ജീവിതപങ്കാളിയെ കിട്ടിയത് ഭാഗ്യമാണ്. പ്രിയപ്പെട്ടയാളുമായി പ്രശാന്തമായ ഒരു സ്ഥലത്തേക്ക് കാറോടിച്ചുപോകുന്നത് ഇന്നത്തെ സായാഹ്നത്തില്‍ തികച്ചും സന്തോഷം പകരുന്ന അനുഭവമായിരിക്കും. പ്രിയപ്പെട്ടവര്‍ അവരുടെ ചില രഹസ്യങ്ങള്‍ പങ്കിടുകയും അങ്ങനെ കൂടുതല്‍ അടുപ്പത്തിലാകുകയും ചെയ്യും.
മേടം: പ്രശ്‌നങ്ങളോട് അയവുള്ള സമീപനം സ്വീകരിക്കുക. ഉത്തരവാദിത്തം കാണിക്കേണ്ടിവരും. കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ക്കായിരിക്കും മുന്‍ഗണന. ഇത് ക്ലേശകരമായിരിക്കും. വാക്കും കോപവും നിയന്ത്രിക്കുക. അല്ലെങ്കില്‍ പ്രിയപ്പെട്ടവരുടെ മനസ്സിനെ വ്രണപ്പെടുത്തേണ്ടിവരും. ഇത്തരം പ്രവര്‍ത്തനങ്ങളേയും തര്‍ക്കങ്ങളേയും ദൈനംദിന ജീവിതത്തെ പ്രശ്നസങ്കീര്‍ണമാക്കാന്‍ അനുവദിക്കരുത്. അനാവശ്യച്ചെലവുകള്‍ ഒഴിവാക്കുക. പലവക ചെലവുകള്‍ അമിതഭാരം ഏല്പിക്കും.
ഇടവം: പണം മഴപോലെ പെയ്യും! ധനപരമായ നേട്ടങ്ങള്‍ക്ക് പുറമേ, പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ തുറന്നിടുകയും ചെയ്യും. മാനസികമായ സന്തോഷം ഏറ്റെടുത്ത എല്ലാ ദൗത്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിക്കും. വിനോദത്തിനും ഉല്ലാസത്തിനും വേണ്ടി കുറച്ച് പണം ചെലവാക്കേണ്ടി വന്നാല്‍ അതത്രകാര്യമാക്കേണ്ട. വീട്ടില്‍ പ്രസന്നമായ സംഭാഷണങ്ങള്‍ സമാധാനപൂര്‍ണ്ണമായ അന്തരീക്ഷം ഉണ്ടാക്കും.
മിഥുനം: വേണ്ടത്ര മുന്‍കരുതലെടുക്കുക. ക്ഷിപ്രകോപവും കടുത്ത വാക്കുകളും തെറ്റിദ്ധരിക്കപ്പെടുകയും സംഘര്‍ഷഭരിതമായ സ്ഥിതിവിശേഷം സൃഷ്‌ടിക്കുകയും ചെയ്യും. ധ്യാനം പരിശീലിക്കുക. ശാന്തത കൈവരും. ഇത് മോശമായ ആരോഗ്യ നിലയും മെച്ചപ്പെടുത്തും. വരുമാനത്തേക്കാള്‍ ചെലവുണ്ടാകാമെന്നതുകൊണ്ട് ജാഗ്രത പുലര്‍ത്തുക. അപകട സാദ്ധ്യത ഉള്ളതുകൊണ്ട് സുരക്ഷിതമായി വാഹനമോടിക്കുക. പ്രാര്‍ത്ഥനയും ആത്മീയതയും ആശ്വാസം പകരും.
കര്‍ക്കടകം: ക്രിയാത്മകമായ ഊര്‍ജം ഫലവത്താകും. സൗഹൃദസന്ദര്‍ശനങ്ങള്‍ക്കും ഉല്ലാസവേളകള്‍ക്കും സാദ്ധ്യത. അവിവാഹിതര്‍ക്ക് വിവാഹത്തെപ്പറ്റി ചിന്തിക്കാം. താമസിയാതെ ജീവിതപങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞേക്കാം. പെട്ടെന്നുളള സാമ്പത്തിക നേട്ടവും സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിച്ചതും ഭാഗ്യാനുഭവങ്ങള്‍ കൂടുതലാക്കും. ഇഷ്‌ടപ്പെട്ട മനോഹരമായ ഒരു സ്ഥലത്തേക്ക് ഒരു ദീര്‍ഘദൂര ഡ്രൈവിങ് ആലോചിക്കുക. അങ്ങനെ സായാഹ്നം ആസ്വാദ്യമാക്കുക!
Also Read:ശബരിമല വ്രതമെടുക്കേണ്ടത് എങ്ങനെ? ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക || ശരണപാത പരമ്പര, ഭാഗം-2