തീയതി: 09-11-2024 ശനി
വര്‍ഷം:ശുഭകൃത് ദക്ഷിണായനം
മാസം:തുലാം
തിഥി: ശുക്ല അഷ്‌ടമി
നക്ഷത്രം: തിരുവോണം
അമൃതകാലം:06:17 AM മുതല്‍ 07:45 AM വരെ
ദുർമുഹൂർത്തം: 07:53 AM മുതല്‍ 08:41 AM വരെ
രാഹുകാലം: 09:12 AM മുതല്‍ 10:40 AM വരെ
സൂര്യോദയം: 06:17 AM
സൂര്യാസ്‌തമയം: 05:58 PM
ചിങ്ങം: നിങ്ങള്‍ക്ക് ഇന്നൊരു ശരാശരി ദിവസമാണ്. വീട്ടില്‍ പ്രശ്‍നങ്ങളൊന്നും ഉണ്ടാകുകയില്ല. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനിഷ്‌ടം കാണിക്കുകയും നിസഹകരിക്കുകയും ചെയ്തേക്കാം. ചെയ്യുന്ന കാര്യങ്ങളില്‍ പ്രശ്‍നങ്ങളുണ്ടാകാം. എതിരാളികള്‍ കൂടുതല്‍ പ്രതിബന്ധങ്ങളുണ്ടക്കിയേക്കാം. മേലധികാരികളുമായി ഇടയാതിരിക്കുക. വീട്ടില്‍ നിന്നുള്ള ചീത്ത വാര്‍ത്ത നിങ്ങളെ ഉത്കണ്‌ഠാകുലനാക്കും. ആരോഗ്യം തൃപ്‌തികരമാവില്ല. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടാതെ പോയേക്കാം. എന്നാലും നിരാശനാകരുത്. നാളെ ഒരു പുതിയ ദിവസമാണെന്ന് ഓര്‍ക്കുക.
കന്നി: കുട്ടികളില്‍ മനോവിഷമം ഉണ്ടാകും. എന്ത് ഭക്ഷണം കഴിക്കുന്നു എന്നതില്‍ ശ്രദ്ധിക്കുക. ആമാശയ സംബന്ധമായ അസുഖത്തിന് ഏറെ സാധ്യതയുണ്ട്. ഇന്ന് വിചാരിച്ച പോലെ കാര്യങ്ങള്‍ നീങ്ങില്ല. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ബൗദ്ധിക ചര്‍ച്ചകളില്‍ സനിന്ന് അകന്നു നില്‍ക്കുക. ഊഹക്കച്ചവടത്തിനും മുതല്‍മുടക്കിനും ഇന്ന് അനുയോജ്യ ദിവസമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും.
തുലാം: മാനസിക സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുളള ദിവസമാണിന്ന്. പ്രതികൂല ചിന്തകള്‍ നിങ്ങളെ നിരാശനാക്കാം. അമ്മയും ഭാര്യയുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങള്‍ ഉത്കണ്‌ഠയുളവാക്കും. യാത്രക്ക് ശുഭകരമായ ദിവസമല്ല ഇന്ന്. കുളങ്ങള്‍, കിണറുകള്‍, നദികള്‍ എന്നിവയില്‍ നിന്ന് അകന്ന് നില്‍ക്കുക. ഉറക്കമില്ലായ്‌മ കൊണ്ട് ക്ഷീണവും മടുപ്പും തോന്നാം. കുടുംബവസ്‌തു തര്‍ക്കങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുക.
വൃശ്ചികം: ദിവസം മുഴുവന്‍ ഉത്സാഹവും ഉന്മേഷവും തോന്നും. പുതിയ പദ്ധതികളും ദൗത്യങ്ങളും വന്നുചേരും. സഹപ്രവര്‍ത്തകര്‍ സഹായവും സഹകരണവും നല്‍കും. അടുത്ത സുഹൃത്തിനെയോ ബന്ധുവിനെയോ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. ഏറ്റെടുക്കുന്ന ദൗത്യം വിജയിക്കും. സാമ്പത്തിക നേട്ടത്തിനും യോഗം കാണുന്നു. സഹോദരങ്ങള്‍ വഴി നേട്ടമുണ്ടാകും. പരീക്ഷകളിലും മത്സരങ്ങളിലും ഇന്ന് വിജയം ഉറപ്പ്. ഒരു ചെറിയ യാത്രക്കും സാധ്യത.
ധനു: ആശയക്കുഴപ്പങ്ങളും നിലപാടുകളും തൊഴിലിടത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാം. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സാധ്യത കാണുന്നു. സമ്മിശ്ര വികാരങ്ങള്‍ മനസിന്‍റെ സ്വസ്ഥത ഇല്ലാതാക്കാം. ആലോചിച്ച് സാവകാശം ഉറച്ച നിലപാട് എടുക്കുക. നിങ്ങളുടെ ഉത്‌കണ്‌ഠാകുലമായ മാനസികാവസ്ഥ കാരണം വീട്ടിലും അസ്വാരസ്യങ്ങള്‍ ഉണ്ടായേക്കാം. പിരിമുറുക്കം ഒഴിവാക്കി ശാന്തത കൈക്കൊള്ളുക.
മകരം: ഓരോ ചുവടും ശ്രദ്ധിക്കുക. വീഴ്‌ച പറ്റാനോ ചെറിയ അപകടങ്ങള്‍ക്കോ ഇന്ന് സാധ്യത. ഇതൊഴിച്ചാല്‍ ഈ ദിനം സന്തോഷാനുഭവങ്ങള്‍ നിറഞ്ഞതായിരിക്കും. ജോലിയില്‍ അഭിനന്ദനം ലഭിക്കുകയും അപ്രതീക്ഷിതമായ ജോലിക്കയറ്റത്തിലേക്ക് നയിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ മാന്യതയും തൊഴില്‍പരമായ നിലപാടും പ്രകടമാം വിധം ഉയരും. പ്രിയപ്പെട്ടവരുമായും സുഹൃത്തുക്കളുമായും ഉള്ള കൂടിക്കാഴ്‌ച സന്തുഷ്‌ടി പകരും. ദാമ്പത്യപരവും മാനസികവുമായ സന്തുഷ്‌ടി പ്രതീക്ഷിക്കാം.
കുംഭം: ഇന്ന് ജാമ്യം നില്‍ക്കുകയോ സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. എന്തിലെങ്കിലും പണം മുടക്കുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കുക. ആരോഗ്യ പ്രശ്‍നങ്ങളുണ്ടാകാം. കുടുംബാംഗങ്ങളും ബന്ധുക്കളും നിങ്ങളോട് വിയോജിക്കും. തെറ്റായ ചിന്തകള്‍ക്കും പ്രേരണകള്‍ക്കും വഴിപ്പെടരുത്.
മീനം: സൗഹൃദങ്ങള്‍ നിങ്ങള്‍ക്കിന്ന് ഗുണകരമാകും. സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും സല്‍ക്കരിക്കാന്‍ വേണ്ടി പണം ചെലവഴിക്കും. സമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക താത്‌പര്യം കാണിക്കും. മുതിര്‍ന്നവരും മേലധികാരികളും ആയി ഒത്തുചേരാന്‍ എല്ലാ സാധ്യതകളും ഉണ്ട്. ഇന്ന് നിങ്ങള്‍ ഏര്‍പ്പെട്ടേക്കാവുന്ന കരാറുകള്‍ ഭാവിയില്‍ വളരെ പ്രയോജനപ്രദമാകും. കുടുംബത്തില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ സന്തോഷ വാര്‍ത്ത വന്നെത്തും. കുട്ടികള്‍ ഭാഗ്യം കൊണ്ടുവരും. അപ്രതീക്ഷിതമായി സമ്പത്ത് വന്നുചേരും. ഒരു ഉല്ലാസ യാത്രക്ക് സാധ്യത കാണുന്നു.
മേടം: ഇന്ന് നിങ്ങളുടെ കഴിവുകളെ പൂർണ്ണമായും ഉപയോഗപ്പെടുത്താനാകും. എല്ലാ സഹപ്രവർത്തകരെയും പരിശീലിപ്പിക്കും. എന്നിരുന്നാലും നിങ്ങളുടെ പ്രതീക്ഷകളുമായി നിങ്ങൾക്ക് കിട്ടുന്ന ഫലങ്ങൾ പൊരുത്തപ്പെടണമെന്നില്ല. ഒറ്റ രാത്രിയിൽ തന്നെ എല്ലാം സംഭവിക്കുകയില്ലല്ലോ. അതുകൊണ്ട് ക്ഷമ കാണിക്കുക.
ഇടവം: ഒരു പുതിയ ദൗത്യം ഏറ്റെടുക്കുകയോ അല്ലെങ്കില്‍ പുതിയ പരിശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയോ ചെയ്യാന്‍ സാധ്യതയുള്ള ദിവസം. ഒരു ക്ഷേത്രസന്ദര്‍ശനം മനോനില മെച്ചപ്പടുത്തുകയും ഹൃദയം ഭക്തിസാന്ദ്രമാക്കുകയും ചെയ്യും. ഒരു ദീര്‍ഘയാത്രക്ക് സാധ്യതയുണ്ട്. ഒരു വിദേശയാത്രക്കുള്ള അവസരമുണ്ടാകാനും സാധ്യത കാണുന്നു. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.
മിഥുനം:ഇന്നത്തെ ദിവസം അധികഭാഗവും നിങ്ങള്‍ക്ക് അനുകൂലമായിരിക്കുകയില്ല. ജാഗ്രത പാലിക്കുക. നിങ്ങളുടെ ഇന്ദ്രിയങ്ങളെയും ആഗ്രഹങ്ങളെയും കര്‍ശനമായി നിയന്ത്രിക്കുക. പുതിയതായി എന്തെങ്കിലും തുടങ്ങുന്നത് ഒഴിവാവക്കുക. യാത്രയില്‍ നിന്നും അപരിചിതരില്‍ നിന്നും വിട്ട് നില്‍ക്കുക. ചികിത്സ നടപടിക്രമങ്ങള്‍ നീട്ടി വയ്‌ക്കുക. തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും പോകാതിരിക്കുക. സാമ്പത്തികപ്രതിസന്ധി നിങ്ങളെ വിഷമിപ്പിച്ചേക്കാം. കോപവും ചെലവും നിയന്ത്രിക്കുക. പിന്നീട് ഖേദിക്കേണ്ടിവരുന്ന കാര്യങ്ങള്‍ പറയാതിരിക്കുക.
കര്‍ക്കടകം:കളിയും ചിരിയും തമാശകളും നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. വിദേശികളെ കണ്ടുമുട്ടാന്‍ ഇടയുണ്ട്. ഉല്ലാസത്തിനും വിനോദത്തിനും പുതുവസ്ത്രങ്ങള്‍ വാങ്ങാനുമായി പണം ചെലവഴിക്കും. പ്രേമബന്ധം സന്തോഷകരമായ ഒരു വഴിത്തിരിവിലെത്തും. നല്ല ഭക്ഷണം, നല്ല സൗഹൃദം, ഉല്ലാസകരമായ യാത്ര എന്നിവയും ദാമ്പത്യ സുഖവും ഇന്നത്തെ ദിവസത്തെ ആസ്വാദ്യമാക്കും.